Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ഒഴിഞ്ഞുമാറി ഡി പി ഐ , വിദ്യാഭ്യാസ വകുപ്പിനും മറുപടിയില്ല, സർക്കാർ ഉരുണ്ടു കളിക്കുന്നു ; അൺഎയ്ഡഡ് സ്‌കൂൾ പൂട്ടൽ വൻ വിവാദത്തിലേക്ക്...

21 MARCH 2018 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

വിദ്യാഭ്യാസ അവകാശ  നിയമത്തിന്റെ മറവിൽ അൺഎയ്ഡഡ് സ്‌കൂളുകൾ, അംഗീകാരത്തിന്റെ പേരിൽ കൂട്ടത്തോടെ അടപ്പിക്കാനുള്ള ശ്രമത്തിനു പിന്നിലും വൻ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി അണിയറയിൽ സംസാരം. ഈ പ്രശ്നത്തിൽ സർക്കാർ നിലപാടിനോട് കടുത്ത വിയോജിപ്പിലാണ് ഭരണമുന്നണിയിലെ പലരും. സി.ബി.എസ്.ഇ. മാനേജ്‌മെന്റ് ലോബി ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതായി ചില സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ വെളിപ്പെടുത്തി. ഇതിനിടയിൽ അംഗീകാരം നില നിർത്താൻ പിരിവ് ചോദിച്ച് ചില ഇടനിലക്കാരും രംഗത്തുണ്ട്.

എന്നാൽ ഇത്തരം രീതിയിൽ വൻ ആരോപണങ്ങൾ ഉടലെടുക്കുമ്പോളും ഇക്കാര്യത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഡി പി ഐ. വിദ്യാഭ്യാസ വകുപ്പിനും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയാനില്ല. മൊത്തത്തിൽ സ്‌കൂളുകൾ പൂട്ടുന്ന കാര്യത്തിൽ സർക്കാർ ഉരുണ്ടുകളിക്കുകയാണ്. ഈ അടച്ചുപൂട്ടല്‍ സ്വകാര്യ ഹൈടെക് സ്‌കൂളുകള്‍ക്കും നിയമനത്തിന് ലക്ഷങ്ങള്‍ കോഴവാങ്ങുന്ന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്കും ഉയര്‍ന്ന ഫീസ് വാങ്ങുന്ന അംഗീകൃത അണ്‍ -എയ്ഡഡ് സ്‌കൂളുകള്‍ക്കുമാണ് ഗുണകരമാകുന്നത്.

പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയെന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുപോലും മാനദണ്ഡങ്ങളുടെപേരില്‍ ഇപ്പോൾ അംഗീകാരം നൽകാതിരിക്കുന്നത്. എന്നാൽ ജോലി നഷ്ടപ്പെടുന്നവരെ എന്തുചെയ്യുമെന്ന കാര്യത്തിൽ സർക്കാരിന് കൃത്യമായ ഒരു ഉത്തരമില്ല. അതുപോലെതന്നെ അൺ എയ്ഡഡ് മേഖലയിലെ 15 ലക്ഷം വരുന്ന കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റിച്ചേർക്കുമ്പോൾ സർക്കാർ സ്‌കൂളുകളിൽ അത്രയും കുട്ടികളെ ഉൾകൊള്ളാൻ കഴിയുമോ എന്ന കാര്യവും തീർച്ചയില്ല. 1585 സ്കൂളുകള്‍ക്കാണ് നോട്ടീസ് നൽകിയത്.

അതേസമയം അൺഎയ്ഡഡ് സ്കൂളുകള്‍ പൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാറിന് തുറന്ന സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാഭ്യാസാവകാശ നിയമം, ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയതെന്നും സ്കൂളുകള്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കെ എന്‍ എ ഖാദര്‍ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ അടച്ച്‌ പൂട്ടുന്നത് മൂലുമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.
സ്കൂളുകള്‍ അടച്ചു പൂട്ടുന്നതോടെ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാവുമെന്നും 25000 അധ്യാപകര്‍ വഴിയാധാരമാകുമെന്നും കെ എന്‍ എ ഖാദര്‍ അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സഭ നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതെ സമയം അൺഎയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ ധൃതികാണിക്കുന്ന സർക്കാർ ബാറുകൾ തുറക്കാൻ അനുമതി നൽകിയത് വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നു. ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതിന് മദ്യനയത്തില്‍ത്തന്നെ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം ഇരുപതിലേറെ ബാറുകള്‍ തുറന്നു. പോരാത്തതിന് ഇനിയും അറുപതെണ്ണം കൂടി തുറക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (25 minutes ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (40 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (53 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (7 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (8 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (8 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (8 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends