Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ബ്രാ സ്ട്രാപ്പ് പുറത്തു കാണുന്നുണ്ടോ? സാരി മാറിക്കിടക്കുകയാണോ? താഴെ വീണ ഒരു സാധനം കുനിഞ്ഞെടുക്കും മുന്‍പ് ചുറ്റും നോക്കണോ? ഷാള്‍ ധരിക്കാതെ പുറത്തിറങ്ങിയാലുള്ള തുറിച്ച്‌നോട്ടം എങ്ങനെ സഹിക്കും? ഇതൊന്നും ചിന്തിക്കേണ്ടി വരാത്ത ഒരു ലോകം പെണ്ണിന്റെ കോണ്‍ഫിഡന്‍സും സ്വാതന്ത്ര്യവും വര്‍ദ്ധിപ്പിക്കും- അധ്യാപികയും സ്വതന്ത്ര ചിന്തകയുമായ ആരതി പറയുന്നു....

21 MARCH 2018 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

അധ്യാപികയും സ്വതന്ത്ര ചിന്തകയുമായ ആരതിയുടെ സ്ത്രീസ്വാതന്ത്ര്യ സമര രീതി സോഷ്യല്‍മീഡിയയില്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. മാര്‍ച്ച് ഏഴിന് നഗ്നമായ തന്റെ മാറിടത്തില്‍ പുസ്തകം വെച്ച് മറച്ച് ഫോട്ടോ ഫെയിസ്ബുക്കിലിട്ടതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഫോട്ടോ കണ്ട് കണ്ണുരുട്ടണ്ട, ഭയങ്കര ചൂട് എന്നായിരുന്നു ആരതിയുടെ കമന്റ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരം മ്യൂസിയത്ത് ആരതിയും ഭര്‍ത്താവ് വിഷ്ണുവും (ഇരുവരും അന്ന് വിവാഹിതരാകാന്‍ പോകുന്നേ ഉണ്ടായിരുന്നുള്ളൂ) വച്ച് പൊലീസുകാരുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായി. അതില്‍ പ്രതിഷേധിച്ച് വിഷ്ണുവും ആരതിയും ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം പ്രതികരിച്ചിരുന്നു. അതിന് വലിയ ജനകീയപിന്തുണ ലഭിച്ചിരുന്നു.
മാര്‍ച്ച് ഏഴിന് ആരതിയിട്ട ഫോട്ടോ പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ഫറൂഖ് കോളജിലെ അധ്യാപകന്‍ ജൗഹര്‍ പെണ്‍കുട്ടികള്‍ക്ക് സദാചാരകൗണ്‍സിലിംഗ് നടത്തിയത് വിവാദമായത്. തുടര്‍ന്ന് ത്‌ന്റെ നഗ്നമായ മാറിടത്തിന്റെ ഫോട്ടോ ഫെയിസ്ബുക്കിലിട്ട് ആരതി പ്രതിഷേധിച്ചു. അതോടെ സദാചാര ആങ്ങിളമാര്‍ സടകുടഞ്ഞെണീറ്റു... അതിനെല്ലാം ആരതി മറുപടി നല്‍കുന്നു....

എല്ലാറ്റിനും കൂടെ മറുപടി ഇടാന്‍ ഒരു മൂഡില്ല.. എന്നാലും ചിലതിന്:

വേശ്യ, ആളെ വിളിച്ചു കയറ്റാനുള്ള ഉദ്ദേശ്യം എന്ന് ചില കമന്റുകള്‍ കണ്ടു:

ഉത്തരം ആവര്‍ത്തനം ആണ്. ഇങ്ങനെ ഒരു ചിത്രം ഇത്തരം ഉദ്ദേശത്തോട് കൂടി മാത്രമേ പറ്റൂ എന്നുള്ള ചിന്ത മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

എന്തിനാണ് ഇങ്ങനെ ഒരു സമരരീതി? തുണിയഴിച്ചാല്‍ സമത്വം വരുമോ?

ആദ്യമേ പറഞ്ഞു, സമരത്തിന് തുടക്കമിടാനല്ല, എന്റെ വ്യക്തിപരമായ പ്രതിഷേധം എന്റെ സര്‍ക്കിളില്‍ പ്രകടിപ്പിക്കാനായിരുന്നു അത്. അത് വാര്‍ത്തയായി എന്നുള്ളതാണ്, സ്വാഭാവികമായി നമ്മള്‍ കാണേണ്ട കാര്യത്തെ എന്തുമാത്രം പൊതുബോധം പിടിച്ചുകെട്ടിവച്ചിരിക്കുന്നു എന്നതിന് തെളിവ്. അതു ഒരു പ്രതിഷേധ ക്യാമ്പയിന്‍ ആയി മാറുന്നെങ്കില്‍, അതും ഒരു രീതി തന്നെയാണ്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെ കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കാതെ ജീവിക്കാന്‍ പറ്റുന്ന ഒരു കാലം വന്നാല്‍ നമുക്കതെന്ത് വ്യത്യാസമുണ്ടാക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റില്ല. ചൂടെടുക്കുമ്പോള്‍ ഷര്‍ട്ടിന്റെ രണ്ടു മൂന്നു ബട്ടന്‍സ് അഴിച്ചിടാന്‍ പറ്റുന്നതും, ബ്രാ സ്ട്രാപ്പ് പുറത്തു കാണുന്നുണ്ടോ എന്നു ടെന്‍ഷനടിക്കാതിരിക്കാന്‍ പറ്റുന്നതും, സാരി മാറിക്കിടക്കുകയാണോ എന്നു സദാ ശ്രദ്ധിക്കേണ്ടി വരാത്തതും ,താഴെ വീണ ഒരു സാധനം കുനിഞ്ഞെടുക്കും മുന്‍പ് ചുറ്റും പേടിച്ചു നോക്കേണ്ടി വരാത്തതും, ഷാള്‍ ധരിക്കാതെ പുറത്തിറങ്ങിയാല്‍ അപമാനിക്കുന്ന നോട്ടങ്ങള്‍ സഹിക്കേണ്ടി വരാത്തതും ഒക്കെയായ ഒരു ലോകം പെണ്ണിന്റെ കോന്‍ണ്‍ഫിഡന്‍സും സ്വാതന്ത്ര്യവും എന്തുമാത്രം വര്‍ദ്ധിപ്പിക്കുമെന്നു ആലോചിച്ചു നോക്കൂ! പുരുഷന്മാര്‍ക്ക് സ്വാഭാവികമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം സ്ത്രീകള്‍ ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു ചോദ്യം വരുന്നതല്ലേ അസ്വഭാവികം?

ആണിന് ലൈംഗികാര്‍ഷണം ഉണ്ടാക്കുന്ന അവയവമല്ലേ മുല? അതു പ്രദര്‍ശിപ്പിക്കാന്‍ അവകാശം വേണമെന്ന് പറയുന്നത് ശരിയാണോ?

ഗേ പുരുഷന്മാര്‍ സമൂഹത്തില്‍ കുറേയൊക്കെ ഉണ്ട്. അവര്‍ക്ക് ആകര്‍ഷണം ഉണ്ടാകുമെന്ന പേടി മറ്റു പുരുഷന്മാരെ ഇഷ്ടമുള്ള വസ്ത്രധാരണത്തില്‍ നിന്നു പുറകോട്ട് വലിക്കുന്നുണ്ടോ? അതായത് ബോധമുള്ള, ബഹുമാന്യരായ പുരുഷന്മാര്‍ ഇതൊരു കാര്യമായി എടുക്കേണ്ട ആവശ്യമേയില്ല.




കേരളീയസമൂഹം ഇത്തരമൊരു സമരം നേരിടാനുള്ള പക്വത നേടിയോ?

എനിക്കുറപ്പില്ല. പക്ഷെ ഒന്നറിയാം. ഒരുപാട് പേര്‍ ആഗ്രഹിക്കുന്ന, പക്ഷെ സാഹചര്യവശാല്‍ മുന്നിട്ടിറങ്ങാന്‍ കഴിയാതിരുന്ന ഒരു കാര്യമാണിത്. ടാഗ് ചെയ്തു അസഭ്യവര്‍ഷം ചൊരിയുന്നവര്‍ മാത്രമല്ല, തങ്ങള്‍ക്കു ചെയ്യാന്‍ ധൈര്യം ലഭിക്കാത്ത പെണ്‍കുട്ടികള്‍, ഇങ്ങനെയൊരു കാര്യം ചെയ്തു കണ്ടതില്‍ സന്തോഷവും പിന്തുണയും അറിയിക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട്, ഒരാളെ കൊണ്ട് സമൂഹത്തെ മാറ്റിമറിക്കാനാവില്ല. പക്ഷെ തുടക്കമിടാന്‍ ഒരാള്‍ മതി. ഇങ്ങനെയൊരു ആശയമുണ്ട്, അങ്ങനെ ചിന്തിക്കുന്നവര്‍ സമൂഹത്തിലുണ്ട് എന്നൊരു തിരിച്ചറിവുണ്ടാകാന്‍ ഒരാള്‍ മതി. ഭാവിയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകാന്‍ ഇന്ന് ആരെങ്കിലും തുടക്കമിട്ടേ പറ്റൂ. രീതികള്‍ മാറണം വ്യവസ്ഥിതി നന്നാവണം എന്നു ആത്മഗതം ചെയ്താല്‍ മാത്രം പോരാ എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഇതു ഒരുതരം എക്‌സ്ട്രീമിസമല്ലേ?

എല്ലാവര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഉണ്ടാകണമെന്ന കാര്യത്തില്‍ ഞാന്‍ എക്‌സ്ട്രീമിസ്റ്റ് ആണ്. ജാതിയുടെയോ ലിംഗത്തിന്റെയോ പേരില്‍ ഒരാള്‍ പോലും വിവേചനം അനുഭവിക്കേണ്ടി വരരുത് എന്ന കാര്യത്തില്‍ ഞാന്‍ എക്‌സ്ട്രീമിസ്റ്റ് ആണ്. ഒരാള്‍ പോലും പട്ടിണി കിടന്നു മരിക്കരുത്, ഒരാള്‍പോലും തെരുവില്‍ കിടന്നു മരിക്കരുത്, ഒരാള്‍ക്ക് പോലും അര്‍ഹിക്കുന്ന ചികിത്സ കിട്ടാതെ വരരുത് അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ എക്‌സ്ട്രീമിസ്റ്റ് ആണ്. ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടുകളില്‍ നിങ്ങള്‍ക്ക് കുഴപ്പമൊന്നും തോന്നുന്നില്ലെങ്കില്‍ , സ്വന്തം ശരീരത്തില്‍ എന്തു ധരിക്കണമെന്നതില്‍ ഒരാണിന് തീരുമാനിക്കാവുന്നത്രയും അധികാരം പെണ്ണിന് വേണം എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസം ആയി തോന്നുന്നു. സ്വന്തം ശരീരത്തിന് മേലുള്ള അവകാശം, മദ്രസയിലെ അധ്യാപകണോ, പള്ളീലച്ചനോ, നാട്ടുകാര്‍ക്കൊ വീട്ടുകാര്‍ക്കോ അല്ല, എനിക്ക് തന്നെയാണ് എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസമാകുന്നു?

എല്ലാ സ്ത്രീകളും മേല്‍വസ്ത്രമിടാതെ നടക്കാനല്ലേ നിങ്ങളുടെ ആഹ്വാനം?

അല്ല. മേല്‍വസ്ത്രമിടാന്‍ തോന്നുമ്പോള്‍ ഇടാനും അസൗകര്യം തോന്നുമ്പോള്‍ അഴിച്ചുവയ്ക്കാനും ആരെയും പേടിക്കേണ്ടി വരാത്ത ഒരു സമൂഹമായി മാറാനാണ് ആഹ്വാനം.

പബ്ലിസിറ്റി സ്റ്റണ്ടല്ലേ ഇത്?

എന്റെ പൊന്നു സുഹൃത്തുക്കളെ , കഴിഞ്ഞകൊല്ലം അപ്രതീക്ഷിതമായി നടന്ന ഒരു കാര്യം ഭയങ്കരമായി പബ്ലിസിറ്റിയും വിവാദങ്ങളുമുയര്‍ത്തിയപ്പോള്‍ ടെന്‍ഷന്‍ താങ്ങാനാവാതെ ആരോഗ്യത്തെ ബാധിച്ചു ആശുപത്രിയിലായ പാര്‍ട്ടിയാണ് ഞാന്‍. ആ എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറയുന്നത് ക്രൂരതയാണ്.

പ്രിവിലേജ് ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇതൊന്നും ബാധകമാവില്ല.

കുറഞ്ഞത് പ്രിവിലെജുകള്‍ ഉള്ളവര്‍ക്കെങ്കിലും? സംതിങ് ഈ ബെറ്റര്‍ ദാന്‍ നതിംഗ്. ഇനിയെന്താ സംശയം??

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (18 minutes ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (33 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (46 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (53 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (7 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (8 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (8 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends