ഗീബല്‍സിനേക്കാള്‍ വലിയ നുണയന്മാരാണ് ഈ സര്‍ക്കാരിലുള്ളത്; പിണറായി വിജയന്‍ സര്‍ക്കാര്‍ നുണകളുടെ കൂടാരമാണെന്നും ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നുണകളുടെ കൂടാരമാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടാണ് പിണറായിക്കും സര്‍ക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പരിഹാസ പോസ്റ്റ്.
കള്ളങ്ങൾ ആവർത്തിച്ച് പറഞ്ഞ് സത്യമാണെന്ന് വരുത്തിത്തീർക്കുന്ന ഗീബല്‍സിന്റെ സിദ്ധാന്തങ്ങളാണ് സർക്കാർ പിന്തുടരുന്നത്. ഗീബല്‍സിനേക്കാള്‍ വലിയ നുണയന്മാരാണ് ഈ സര്‍ക്കാരിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ മദ്യ നയത്തേക്കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനമേറെയും.
https://www.facebook.com/Malayalivartha
























