ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്‍ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ ജീവനക്കാര്‍ക്കെതിരെ കേസ്

കൊച്ചിയിൽ ഓടുന്ന ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരനെയും കൊണ്ട് അര മണിക്കൂറോളം ബസ് യാത്ര തുടര്‍ന്ന സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കും. വിശദമായ അന്വേഷണത്തിനും മൊഴിയെടുക്കലിനും ശേഷമാണ് യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത് . സംഭവമുണ്ടായ 'ചെന്താര' എന്ന ബസ് കസ്റ്റഡിയിലെടുക്കും.
ശനിയാഴ്ചയാണ് സംഭവം. എം.ജി റോഡില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസില്‍ കയറിയ വയനാട് സ്വദേശി ലക്ഷ്മണന് ഷേണായീസ് ബസ് സ്‌റ്റോപ്പിനടുത്തുവെച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണത്. പിന്നീട് ഇയാള്‍ക്ക് അപസ്മാരമുണ്ടാകുകയും ചെയ്തു. ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചത്, അതുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ട്രിപ്പ് മുടക്കാന്‍ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. കണ്ടക്ടര്‍ക്കെതിരെ വൈദ്യ സഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് 304എ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. നേരത്തെ ബന്ധുക്കളുടെ പരാതി പ്രകാരം എളമക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
അര മണിക്കൂറോളം യാത്ര ചെയ്ത് ഇടപ്പള്ളിയിലാണ് ലക്ഷ്മണനെ ഇറക്കിവിടാന്‍ ബസ് ജീവനക്കാര്‍ തയ്യാറായത്. അനില്‍ കുമാര്‍ എന്ന യാത്രക്കാരന്‍ ബഹളം വച്ചതിനേത്തുടര്‍ന്നാണ് ഇടപ്പള്ളി പള്ളിക്കുമുന്നില്‍ ഇരുവരേയും ഇറക്കിവിട്ടത്. പിന്നീട് ആംബുലന്‍സ് വിളിച്ച് ലക്ഷ്മണനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചു. സംഭവത്തിൽ തൃക്കാക്കര അസി.കമ്മീഷണറാണ് കേസ് അന്വേഷിക്കും.
ട്രിപ്പുമുടങ്ങുമെന്ന കാരണം പറഞ്ഞ് തളര്‍ന്നു വീണ യാത്രക്കാരനേയും കൊണ്ട് കൊച്ചി നഗരത്തിലൂടെ സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. പിന്നീട് വഴിയില്‍ ഇറക്കിയ യാത്രക്കാരന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബേ മരിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാന്‍ തയ്യാറായില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha