വിസി നിയമനത്തില്‍ ഇടപെട്ട് സുപ്രിംകോടതിL സര്‍ക്കാറും ഗവര്‍ണറും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രിംകോടതി

സ്ഥിരം വിസി നിയമനത്തിന് സര്‍ക്കാറും ഗവര്‍ണറും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും വിസി നിയമനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും സുപ്രിംകോടതി. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ ചാന്‍സിലരോടും സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. ഉടന്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്നും അതുവരെ താല്‍ക്കാലിക വി സിമാര്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി.
അതിനായി ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. സ്ഥിരം വിസി നിയമനത്തിന് സര്‍ക്കാരിന്റെ നടപടികളോട് ഗവര്‍ണര്‍ സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. താല്‍ക്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ഗവര്‍ണര്‍ സര്‍ക്കാരുമായി കൂടിയാലോചിക്കണം എന്ന് കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha