രാഹുൽ ഗർഭിണിയാക്കിയെന്ന്...!!!! അപവാദം പ്രചരിപ്പിച്ച ഇടത് സഖാക്കളെ ചുരുട്ടിക്കൂട്ടി 'പെണ്ണൊരുത്തി'....!!!! ഞാൻ എന്ന സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് മുന്നറിയിപ്പ്

തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇടതു സൈബറിടങ്ങളില്‍ ഒരു മാധ്യമപ്രവര്‍ത്തകയുമായി ചേര്‍ത്തു വെച്ചുള്ള പ്രചരണത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ മറുപടി.
ഒരു ഓണപരിപാടിക്കിടെ മാധ്യമ പ്രവർത്തകയും രാഹുൽ മാങ്കൂട്ടത്തിലും സദ്യ കഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ചാണ് വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. ഈ പ്രചരണങ്ങള്‍ക്ക് മാധ്യമ പ്രവർത്തക ലക്ഷ്മി പത്മ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട് . തനിക്കെതിരെ സൈബർ ഇടത്തിൽ ഇടത് സഖാക്കൾ നടത്തുന്നപ്രചരണങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ ലക്ഷ്മി പത്മ നൽകിയ മറുപടി ഇങ്ങനെ;-
ഇടത് സൈബർ സുഹൃത്തുക്കളുടെ അടിയന്തര ശ്രദ്ധയിലേക്ക്… ഞാൻ ഏഷ്യനെറ്റ് ന്യൂസ് വിട്ടിട്ട് ഇപ്പോൾ രണ്ട് കൊല്ലം ആകുന്നു.അതിന് ശേഷം ഞാൻ ഫോർത്ത് എന്ന സ്ഥാപനത്തിൽ ചേർന്നു .ഇപ്പോ ന്യൂസ് മലയാളത്തിൽ ജോലി ചെയ്യുന്നു. ഫോർത്തിലെ ഓണ പരിപാടിയുടെ ക്ലിപ്പ് പ്രചരിപ്പിച്ച് കൊണ്ട് എനിക്ക് എതിരെ ദുരുദ്ദേശപരമായ പ്രചരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ആർക്കെങ്കിലും എതിരെ പീഡന പരാതി ഉണ്ടെങ്കിൽ അത് ഏത് ഉന്നതനേതാവായാലും അത് നേരിടാൻ ആണല്ലോ ഇവിടെ പോലീസും കോടതിയും ഒക്കെ ഉള്ളത്.ആ വഴിക്ക് കാര്യങ്ങൾ നീക്കണം.അതല്ലാതെ നിങ്ങൾക്ക് ഇഷ്ടമല്ല എന്ന ഒറ്റ കാരണത്താൽ ഞാൻ എന്ന സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആരോപണങ്ങൾക്ക് രാഹുല്‍ മാങ്കൂട്ടത്തിന്റെ മറുപടി ഇപ്രകാരം ;- ‘Who cares’ എന്നുപറഞ്ഞായിരുന്നു രാഹുല്‍ പ്രതികരണം ആരംഭിച്ചത്.ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആര്‍ക്കും ആരെക്കുറിച്ചും പറയാമെന്നാണ് സ്ഥിതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. തനിക്കെതിരെ എത്രകാലമായി ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നു. താനോ പാലക്കാട്ടെ ജനങ്ങളോ ഇത്തരത്തിള്‍ മുഖമില്ലാത്ത പ്രചരണങ്ങളെ മുഖവിലക്കെടുക്കില്ല.
ഓരോ മാസവും ഓരോ കാര്യങ്ങള്‍ പറയുകയാണ്. വ്യാജ തിരിച്ചറിയില്‍ കാര്‍ഡിനെ കുറിച്ച് പറഞ്ഞു, പിന്നീട് വയനാട് ഫണ്ടിനെ കുറിച്ച് പറഞ്ഞു. ആളുകള്‍ പലതും പറയുകയാണ്. ഇതൊക്കെ എന്തിനാണ് ഗൗരവത്തിലെടുക്കുന്നത്, അതിന്റെ ആവശ്യമില്ലല്ലേ? ആര്‍ക്കെതിരെ എന്തും പറയാവുന്ന അവസ്ഥയാണ്. ഇന്ന് എനിക്കെതിരെ ആണെങ്കില്‍ നാളെ മറ്റാര്‍ക്കെങ്കിലും എതിരായായിരിക്കും. പലരുടെയും പേരിങ്ങനെ പറയുകയാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്തെങ്കിലും അതില്‍ നിയമ നടപടി സ്വീകരിക്കട്ടെഎന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha