ഇടുക്കിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു മരണം

ഇടുക്കി രാജാക്കാട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിന് പോകുകയായിരുന്നു ഇവര്‍. ബസ്സില്‍ 28 ആണ്‍കുട്ടികളും,13 പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്.
മരിച്ചവരില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശ്രീജേഷ്, എറണാകുളം സ്വദേശികളായ വിഘ്‌നേഷ്,ശരത്‌ചന്ദ്രന്‍, ഷൈജു, തിരുവനന്തപുരം സ്വദേശി ജിബിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പരിക്കേറ്റവരെ ആദ്യം രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറിഞ്ഞ ബസിനു താഴെ മൂന്നുപേര്‍ കുടുങ്ങിയിരുന്നു. ക്രെയിന്‍ ഉപയോഗിച്ച ബസ് ഉയര്‍ത്തിയശേഷമാണ് ഈ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.
തിരുവനന്തപുരം വിക്രം സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടിലെ അവസാന വര്‍ഷ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ബാച്ചിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, കോളജില്‍ നിന്ന് ഔദ്യോഗികമായി പോയതല്ല അപകടത്തില്‍പ്പെട്ട വിനോദയാത്രാസംഘമെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്റ്റഡിലീവായിരുന്നതിനാല്‍ ഇപ്പോള്‍ വിനോദയാത്ര വേണ്ടെന്നു തങ്ങള്‍ വിലക്കിയിരുന്നതായി അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികള്‍, മാതാപിതാക്കളുടെ അറിവോടെ സ്വന്തം നിലയ്‌ക്ക് വിനോദയാത്രക്ക് പോയതാണെന്നാണ് വിവരം. അപകടത്തില്‍ മരിച്ച വിഘ്‌നേഷിന്റെ ഇളയച്ഛനും ഭാര്യയും വിദ്യാര്‍ഥികളുടെ ഗാര്‍ഡിയന്‍സായി സംഘത്തിനൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha