Widgets Magazine
06
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപം ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി

06 AUGUST 2025 07:14 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍  ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാന്‍ഹാട്ടനില്‍ നിന്ന് 20 മൈല്‍ അകലെയാണെന്ന് അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം എന്തെങ്കിലും നാശനഷ്ടം സംഭവിച്ചതായി വിവരമില്ല. ആളപായവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളില്‍ പരിശോധനകള്‍ നടക്കുന്നു.

കഴിഞ്ഞ ആഴ്ചയും അതിന് മുന്‍പ് ജൂലൈ 22 നും ന്യൂ ജേഴ്‌സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്‌സില്‍ ഭൂചലനമുണ്ടായിരുന്നു. ജൂലൈ 22 ലെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2 ഉം പിന്നീടുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (8 minutes ago)

UP കാമുകനെ മതി ഭർത്താവിനെ വേണ്ട..  (16 minutes ago)

ചേര്‍ത്തല സെബാസ്റ്റ്യന്റെ ഭാര്യയുടെ നിര്‍ണായക വെളിപ്പെടുത്തല്‍  (26 minutes ago)

വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍  (31 minutes ago)

വാഹനം തട്ടി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (34 minutes ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം  (47 minutes ago)

ഉടമ്പടി പാലിക്കില്ലെന്ന്  (1 hour ago)

ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ  (1 hour ago)

കുലുങ്ങി വിറച്ച് ഭൂമി അമേരിക്കക്കാർ ഇറങ്ങി ഓടി വമ്പൻ പ്രകമ്പനം 2 മണിക്കൂറിൽ സംഭവിച്ചത്  (1 hour ago)

ഫ്ലോറിസ് കൊടുങ്കാറ്റ് വിഴുങ്ങുന്നു വീട് വിട്ടിറങ്ങി ജനം ..!UK ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!! രാക്ഷസൻ തിരമാല...!  (1 hour ago)

നടനെ ക്ഷണിച്ചു  (1 hour ago)

കടലില്‍ ചെറുതോണി മറിഞ്ഞ് അപകടം...  (1 hour ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് നാളെ വരെ അവസരം.  (1 hour ago)

അവിടെ മിന്നല്‍ പ്രളയം... സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത: ഇന്ന് 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, തെക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴി  (2 hours ago)

ട്രെയിനുകള്‍ വൈകിയോടുന്നു.... രണ്ടു ട്രെയിനുകള്‍ റദ്ദാക്കി...  (2 hours ago)

Malayali Vartha Recommends