വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പാലായില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചെറുവിള വീട്ടില്‍ ചന്ദൂസ് ആണ് അറസ്റ്റിലായത്. കാറും സ്‌കൂട്ടറും ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ മേലുകാവ് സ്വദേശി ധന്യ, പാലാ അന്തിനാട് സ്വദേശി ജോമോള്‍ ബെന്നി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ജോമോളുടെ മകള്‍ അന്നമോള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ക്കെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പാലാ പോലീസ് കേസെടുത്തു.
പാലാ തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം.അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് സ്‌കൂട്ടറുകളില്‍ ഇടിച്ച് മതിലില്‍ ഇടിച്ചാണു നിന്നത്. പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാലു വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്കു പോകുകയായിരുന്നു ഇവര്‍.
സ്‌കൂട്ടര്‍ യാത്രക്കാര്‍ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്കു പോകുകയായിരുന്നു. അപകടത്തില്‍ ജോമോളുടെ ഏകമകള്‍ അന്നമോള്‍(12)ക്ക് ഗുരുതരമായി പരുക്കേറ്റ് കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ അന്നമോളെ സ്‌കൂളില്‍ വിടാന്‍ പോകുകയായിരുന്നു ജോമോള്‍. ധന്യ പാലായിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കള്‍: ശ്രീനന്ദന്‍, ശ്രീഹരി. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha