Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കിയ അരുണ്‍രാജിന്റെ കുടുംബം ഒറ്റയ്ക്കല്ല; ആശ്വാസവുമായി ആരോഗ്യ വകുപ്പ്മന്ത്രി ; അവയവങ്ങൾ സ്വീകരിച്ച ഏഴുപേരും ജീവിതത്തിലേക്ക്

05 APRIL 2018 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കിയ ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ അരുണ്‍രാജിന്റെ (29) കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. പ്രിയപ്പെട്ട മകന്റെ അകാല മരണത്തില്‍ വേദനിക്കുന്ന കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. ഒപ്പം തീവ്ര ദു:ഖത്തിലും മറ്റുള്ളവരിലൂടെ മകന്‍ ജീവിച്ച് കാണാനായി കൈ ഉള്‍പ്പെടെയുള്ള അവയങ്ങള്‍ ദാനം ചെയ്ത കുടുംബാംഗങ്ങളെ സര്‍ക്കാരിന്റെ നന്ദിയും കടപ്പാടും അറിയിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇവരുടെ കുടുംബത്തിന് എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുന്നതെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

തന്റെ പ്രിയപ്പെട്ടവന്റെ അവയവങ്ങള്‍ സ്വീകരിച്ചവരെ ഒന്ന് കണ്ടാല്‍ നന്നായിരിക്കുമെന്ന് നിറ കണ്ണുകളോടെ അമ്മ സീത മന്ത്രിയോടാവശ്യപ്പെട്ടു. അവയവങ്ങള്‍ ദാനം ചെയ്ത എല്ലാവരുടേയും ശസ്ത്രക്രിയകള്‍ വിജയമാണെന്നും അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയുമാണെന്നും മന്ത്രി അറിയിച്ചു. കുറച്ച് ദിവസം അവര്‍ക്ക് ചികിത്സയില്‍ കഴിയേണ്ടതുണ്ട്. അതുകഴിഞ്ഞാല്‍ അവരെ കാണാനുള്ള സാഹചര്യമൊരുക്കുന്നതാണ്.

വളരെ ദാരിദ്രാവസ്ഥയിലുള്ള കുടുംബമാണ് അരുണ്‍ രാജിന്റേത്. അച്ഛന്‍ രാജന്‍ തൊട്ടടുത്തുള്ള ചായക്കടയിലാണ് ജോലി ചെയ്യുന്നത്. അരുണ്‍രാജ് നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ താത്ക്കാലിക ജീവനക്കാരനായിരുന്നു. പഠനശേഷം അനുജനായ അഖില്‍രാജ് ചെറിയൊരു ജോലിയ്ക്കായി സിംഗപൂരിലായിരുന്നു. ജേഷ്ഠന്റെ മസ്തിഷ്‌ക മരണ വാര്‍ത്തയറിഞ്ഞാണ് അഖില്‍ നാട്ടിലെത്തിയത്. വേദനയില്‍ കഴിയുന്ന മാതാപിതാക്കളെ തനിച്ചാക്കി ഇനിയങ്ങോട്ട് പോകുന്നില്ലെന്നാണ് അഖില്‍ രാജിന്റെ തീരുമാനം.

അരുണ്‍രാജിന് വിവാഹ ആലോചനകള്‍ നടന്നു വരുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്. സുഹൃത്തായ വിഷ്ണുവും അങ്കമാലി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണുമായ എം.എ. ഗ്രേസി ടീച്ചറുമാണ് അവയവദാനത്തിനായി വീട്ടുകാരോട് പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ആ കൈകള്‍ ഉപകാരപ്പെടുമെങ്കില്‍ അതുമാകട്ടെയെന്നാണ് ആ വീട്ടുകാര്‍ പറഞ്ഞത്. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്തത് ആദ്യത്തെ സംഭവമായി മാറി.

ഹൃദയം ലഭിച്ച ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19 കാന്റെ ശസ്ത്രക്രിയ വിജയമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൈകളും കരളും ഒരു വൃക്കയും ലഭിച്ച കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ശസ്ത്രക്രിയകള്‍ വളരെ വിജയമായിരുന്നു. കണ്ണുകള്‍ ലഭിച്ച ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികളും ഒരു വൃക്ക ലഭിച്ച കോട്ടയം മെഡിക്കല്‍ കോളിജിലെ രോഗിയും സുഖം പ്രാപിച്ചു വരുന്നതായും അതത് ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്.

റോജി ജോണ്‍ എം.എല്‍.എ., ചെയര്‍പേഴ്‌സണ്‍ എം.എ. ഗ്രേസി ടീച്ചര്‍, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വര്‍ഗീസ്, വാര്‍ഡ് കൗണ്‍സില്‍, രാഷ്ട്രീയ കക്ഷി നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

അരുണ്‍രാജിനെ ചികിത്സിക്കുകയും പിന്നീട് അവയവദാന പ്രകൃയയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്ത അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിച്ചു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി സഹകരിച്ച് ഈയൊരു സംരഭത്തിന് മുന്‍കൈയ്യെടുത്ത ആശുപത്രി അധികൃതരെ മന്ത്രി നന്ദി അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം മുന്‍കൈയ്യെടുത്താല്‍ മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രകൃയ പൂര്‍ണമാകില്ലെന്നും അതിന് സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപുരയ്ക്കല്‍, അസി. ഡയറക്ടര്‍ ഫാ. ജോണ്‍ കക്കാട്ട്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിജി ജോസഫ്, ഡോ. സജി, മുന്‍ മന്ത്രി ജോസ് തെറ്റയില്‍ എന്നിവര്‍ സന്നിഹിതരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (4 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (19 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (27 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (57 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends