അവശനായ അച്ചന്റേയും വീട്ടുജോലിക്കാരിയായ അമ്മയുടെയും ദീനരോദനം ഏമാന്മാർ കേട്ടില്ല... ഒരു കുടുംബത്തിന്റെ താങ്ങായി മാറേണ്ട മകനെ സഹപാഠിക്ക് ഫോണില്‍ മെസേജ് അയച്ചു എന്ന് ചൂണ്ടിക്കാണിച്ച് അദ്ധ്യാപകനും പി.ടി.എ പ്രസിഡന്റും ചേര്‍ന്ന് പരീക്ഷ ഹാളില്‍ നിന്നും വിളിച്ചിറക്കി ഭീഷണിപ്പെടുത്തലും പീഡിപ്പിക്കലും; പത്തനാപുരം മഞ്ഞക്കാല സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വിദിന്‍ വീണ് മരിച്ചതിൽ വർഷങ്ങൾ പിന്നിടുമ്പോഴും ദുരൂഹത നീങ്ങുന്നില്ല; അധികാരികൾ കൈവിട്ട ഈ കുടുംബത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പത്തനാപുരം മഞ്ഞക്കാല സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വിദിന്‍ വീണ് മരിച്ചതിൽ വർഷങ്ങൾ പിന്നിടുമ്പോഴും ദുരൂഹത നീങ്ങുന്നില്ല. സഹപാഠിക്ക് ഫോണില്‍ മെസേജ് അയച്ചു എന്ന് ആരോപിച്ചു തലേ ദിവസം പരീക്ഷ ഹാളില്‍ നിന്നും വിദിനെ വിളിച്ചു ഒരു അദ്ധ്യാപകനും പി.ടി.എ പ്രസിഡന്റും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയുണ്ടായി.
അതിനു പുറമെ സംഭവം നടന്ന ദിവസം രാവിലെ ചിലര്‍ വഴിയില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇത്രയേറെ ദുരൂഹതകള്‍ ഉണ്ടായിട്ടും മൊഴികള്‍ രേഖപ്പെട്ടുത്താനോ, തുടരന്വേഷണം നടത്താനോ തയാറാകാതെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായ പി.ടി.എ പ്രസിഡന്റിന്റെയും സ്വാധീനത്താല്‍ പൊലീസ് ഫയല്‍ മടക്കുകയായിരുന്നു.
വി.എച്.എസ്.സി രണ്ടാം വര്‍ഷ ഇലക്‌ട്രിഷ്യന്‍ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന വിദിന്‍ 2016 ഡിസംബര്‍ 16 നാണു സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്. തുടര്‍ന്ന് ചലനശേഷി ഇല്ലാതെ 7 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സക്കൊടുവില്‍ മരിക്കുകയായിരുന്നു. ചുമട്ടു തൊഴിലാളി ആയിരിക്കുന്ന അച്ഛന്‍ വിക്രമനു ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയില്ല.
അമ്മ വീട്ടു ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ ശമ്ബളം കൊണ്ടാണ് ഈ കുടുംബത്തെ പോറ്റുന്നത്. മകന്റെ മരണ കാരണം അറിയാനും നീതി ലഭിക്കാനും വേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകള്‍ ഇല്ല. നിയമ സഹായത്തിനോ സാമ്പത്തിക സഹായത്തിനോ ആരും ഇല്ലാത്ത ഈ കുടുംബത്തിന് വേണ്ടി സോഷ്യല്‍ മീഡിയ ഇടപെട്ട് ഹാഷ് ടാഗ് കാംപൈന്‍ തുടങ്ങി. ഇത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
2017 മാര്‍ച്ച് ആദ്യം രക്ഷകര്‍ത്താക്കള്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പി. ക്കും, കൊട്ടാരക്കര റൂറല്‍ എസ് .പി ക്കും, പുനലൂര്‍ എ.സി.പി. ക്കും, പത്തനാപുരം സിഐ ക്കും, പരാതി നല്‍കി. എന്നാല്‍ യഥാസമയം അന്വേഷണം നടത്താതെ തെളിവുകള്‍ നശിപ്പിക്കാന്‍ മാനേജ്‌മെന്റിന് പൊലീസ് കൂട്ടുനില്‍ക്കുകയാണ് എന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു..
https://www.facebook.com/Malayalivartha
























