തലശ്ശേരിയില്‍ അഞ്ചുലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍

തലശേരി മേഖലയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പോലീസ് പിടിയില്‍. കോട്ടയം പൊയില്‍ അങ്ങാടിയിലെ ജംഷീനാസില്‍ മഷഹൂദിനെയാ(53) ണ് എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 5,28,000 രൂപ പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
2,000 രുപയുടെയുടെ 500 രൂപയുടെയും നോട്ടുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. രേഖകള്‍ പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇയാള്‍ കുഴല്‍പ്പണ വിതരണ ശൃംഖലയിലെ കണ്ണിയാണെന്നാണ് കരുതുന്നത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























