കൊച്ചി മെട്രൊ നിര്‍മാണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

കൊച്ചി മെട്രൊ നിര്‍മാണം ഇടപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇടപ്പള്ളി മുതല്‍ പത്തടിപ്പാലം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. റോഡിലെ കുഴികള്‍ ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രാവിലെ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ തടയുകയായിരുന്നു. റോഡിലെ കുഴികള്‍ അടയ്ക്കുന്നതിനായി ടാറിങ് നടത്തിയ ശേഷം മാത്രമെ മെട്രൊ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ എന്ന് സിപിഎം പ്രവര്‍ത്തകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha