സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വയറ്റിലുണ്ടായിരുന്ന പൊന്നോമനയെ ചവിട്ടി കൊന്നു ; എന്നിട്ടും കലിയടങ്ങാതെ പിന്തുടരുന്ന ഭീഷണികൾക്ക് മുന്നിൽ ജീവൻ മുറുകെ പിടിച്ച് നെട്ടോട്ടമോടുന്ന ആ കുടുംബം ആവശ്യപ്പെടുന്നത് ഇനിയെങ്കിലും ജീവിക്കാൻ അനുവദിച്ചുകൂടെ എന്നു മാത്രം ...

ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്നിട്ടും അവസാനിക്കാത്ത സിപിഎമ്മുകാരുടെ ക്രൂരതയിൽ ഭയന്ന് നാടുവിട്ട് ഒരു കുടുംബം. കോടഞ്ചേരി വേളാംകോട് സിബി ചാക്കോയും ഭാര്യ ജ്യോത്സ്‌നയും മക്കളുമാണ് ഭീക്ഷണിയെ തുടർന്ന് നാടുവിട്ടത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂരമായ അക്രമത്തില്‍ ജ്യോത്സ്‌നയുടെ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടിരുന്നു.
കേസില്‍ അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഭീഷണിയുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ ഭയന്നാണ് സിബിയും ജ്യോത്സ്‌നയും പിഞ്ചുകുട്ടികളുമായി നാടുവിട്ടത്.
ജനുവരി 28 രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷില്‍ നിന്നു മര്‍ദ്ദനമേറ്റത്.ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.എന്നാൽ നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവ ദിവസം സിബിക്കും ജ്യോത്സ്‌നയ്ക്കും മൂന്നും ഏഴും വയസുള്ള രണ്ടുകുട്ടികള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു.
കോടഞ്ചേരിയിൽ നിന്നും കുടുംബം ഇപ്പോൾ താമരശ്ശേരിയിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. എന്നാൽ വാടക വീട്ടില്‍ നിന്നും തുരത്താനും സിപിഎം ശ്രമം നടത്തുന്നു. ബ്രാഞ്ച് സെക്രട്ടറി തമ്പിയെ കേസില്‍ നിന്നൊഴിവാക്കണമെന്നാണ് പോലീസിന്റെയും സിപിഎം നേതാക്കളുടെയും ആവശ്യം. തമ്പിയെ ഒഴിവാക്കാമെങ്കില്‍ 65,000 രൂപ നല്‍കാമെന്നും വാഗ്ദാനമുണ്ട്.
കൂടാതെ സിബിക്കെതിരെ കള്ളക്കേസ് നൽകിയതായും സിപിഎം നേതാക്കൾക്കെതിരെ ആരോപണമുയരുന്നു. കുടിവെള്ളവിതരണം ശരിയാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനെന്ന് പറഞ്ഞ് ഭീമഹര്‍ജി ഒപ്പിടുവിച്ചതിനുശേഷം അത് തനിക്കെതിരെയുള്ള പരാതിയാക്കിമാറ്റി സിപിഎം നേതാക്കള്‍ പോലീസിനെക്കൊണ്ട് പീഡിപ്പിക്കുകയാണെന്ന് സിബി ആരോപിക്കുന്നു. ഭിന്നശേഷിയുള്ള സ്ത്രീയെ കൈയേറ്റം ചെയ്തുവെന്നും കുടിവെള്ളം മലിനമാക്കിയെന്നുമൊക്കെയാണ് സിബിക്കെതിരെയുള്ള ആരോപണങ്ങള്‍
കൂടാതെ കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സിബിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതും സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
അതേസമയം സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ അംഗത്വം സ്വീകരിച്ച അമ്പായത്തോട് കാറ്റാടികുന്നുമ്മല്‍ അശോകൻ എന്ന ആളുടെ ബൈക്കും ആക്രമണത്തിന് ഇരയായി. സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ രാജന്റെ ബൈക്ക് പുലര്‍ച്ചെ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























