കലികയറിയപ്പോൾ മറ്റൊന്നും നോക്കിയില്ല മകനെയും ഭാര്യയെയും പെട്രോളൊഴിച്ച് പച്ചയ്ക്ക് കത്തിച്ചു... സമീപവാസികൾ ഓടികൂടിയപ്പോൾ രതീഷ് മുങ്ങി; ഗുരുതരാവസ്ഥയിലായ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

കോന്നി കൊല്ലന്‍പടി ജംങ്ഷനു സമീപം വാടക വീട്ടില്‍ പെട്രോളൊഴിച്ച് കത്തിച്ച നിലയില്‍ യുവതിയെയും മകനെയും കണ്ടെത്തി. ഇന്നലെ വൈകുന്നേരം ആറരയ്ക്കായിരുന്നു സംഭവം.
ഉടൻ തന്നെ ഇരുവരെയും സമീപവാസികൾ ആശുപത്രിയില്‍ എത്തിച്ചു. മുതുപേഴുങ്കല്‍ താന്നിനില്‍ക്കും മുകളില്‍ രതീഷിന്റെ ഭാര്യ രമ്യ(29) മകന്‍ അഭിജിത്ത്(5) എന്നിവരെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ സമീപവാസി ഇവരെ കോന്നി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പ്രഥമശുശ്രുഷ നല്‍കി പത്തനംതിട്ട ജനറലാശുപത്രിയിലേയ്ക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി.
അഭിനവിനെ പിന്നീട് മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























