പരിശീലനത്തിനിടെ എന്‍സിസി കേഡറ്റിന് വെടിയേറ്റു

വെടിവയ്‌പു പരിശീലനത്തിനിടെ എന്‍സിസി കേഡറ്റിന് വെടിയേറ്റു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ നടക്കുന്ന എന്‍സിസി ക്യാംപില്‍ വച്ചാണ് സംഭവം നടന്നത്. ക്യാമ്പില്‍ വെടിവയ്‌പു പരിശീലനത്തിടെ മറ്റൊരു കേഡറ്റ് അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. കല്ലിക്കണ്ടി എന്‍എഎം കോളജ് വിദ്യാര്‍ഥി എം. അനസിനാണ് വെടിയേറ്റത്. പരുക്കേറ്റ വിദ്യാര്‍ഥിയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അനസിന്റെ വലതുകക്ഷത്തിനാണു വെടിയേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha