കരിപ്പൂരില്‍ രണ്ടര കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണവുമായി വന്ന യാത്രക്കാരനെ കസ്‌റ്റംസ് പിടികൂടി. 72.56 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഓണമായതിനാല്‍ കസ്റ്റംസ് പരിശോധന ഉണ്ടാവില്ലെന്നു ധരിച്ചു സ്വര്‍ണവുമായെത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്.
തിങ്കളാഴ്‌ച എമിറേറ്റ്‌സ് എയര്‍ വിമാനത്തില്‍ ദുബായിയില്‍നിന്നു കരിപ്പൂരിലെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് അല്‍മനാര്‍ വീട്ടില്‍ കുന്നുമ്മല്‍ റഹീസിന്റെ ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. 116.36 ഗ്രാം തൂക്കം വീതമുള്ള 22 സ്വര്‍ണ ബിസ്‌കറ്റുകള്‍ എമര്‍ജന്‍സി ലാംബിനകത്ത് അതിവിദഗ്‌ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. മുന്‍കൂട്ടി വിവരം ലഭിച്ചതിനെത്തുടര്‍ന്നു കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടുപിടിച്ചത്. റഹീസിനെ കള്ളക്കടത്ത് സംഘം കാരിയറായി ഉപയോഗിച്ചതെന്നാണ് പറയുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിലോ, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലോ ബാഗേജ് വാങ്ങാന്‍ ആളെത്തുമെന്നായിരുന്നു ഇയാളെ അറിയിച്ചിരുന്നത്. പാരിതോഷികമായി വിമാനടിക്കറ്റ് ചാര്‍ജും 25000 രൂപയും ഇയാള്‍ക്ക് നല്‍കാമെന്നായിരുന്നു വാഗ്‌ദാനം.
https://www.facebook.com/Malayalivartha























