ഓണം വാരാഘോഷത്തിന് ഇന്ന് വര്‍ണ്ണാഭമായ തിരശ്ശീല

വിനോദസഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം കുറിക്കും. വകുപ്പിന്റെ ഇരുപത്തിയഞ്ചാമത്തെ ഓണം വാരാഘോഷമാണ് ഇന്ന് വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ സമാപിക്കുന്നത്. 12 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ ഘോഷയാത്ര കാണാനെത്തുന്നവര്‍ക്ക് ആസ്വദിക്കാം.
വൈകിട്ട് 5 മണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണര്‍ പി സദാശിവം ഘോഷയാത്ര ഫ്‌ളാഗ്‌ഓഫ് ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, വി.എസ് ശിവകുമാര്‍, ശശിതരൂര്‍ എം.പി മേയര്‍ അഡ്വ.കെ ചന്ദ്രിക, കെ.മുരളീധരന്‍ എം.എല്‍എ. ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വെള്ളയമ്പലത്തില്‍ നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ സമാപിക്കുന്ന ഘോഷയാത്രയില്‍ 15 അടയ്‌ക്കുമുകളില്‍ ഉയരമുള്ള ഫ്‌ളോട്ടുകള്‍ ഓവര്‍ ബ്രിഡ്‌ജില്‍ നിന്നും തമ്പാനൂരിലേക്കു തിരിഞ്ഞു പോകും. പവര്‍ഹൗസ്-തകരപ്പറമ്പ് റോഡുപണി നടക്കുന്നതിനാലാണിത്.
മൂവായിരത്തോളം കലാകാരന്മാരും നൂറില്‍ പരം ഫ്‌ളോട്ടുകളും 150 ഓളം കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സംസ്ഥാന ജില്ലാ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍, ദേശാസാത്‌കൃത ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് ഫ്‌ളോട്ടുകള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ടിന് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനദാനം നിര്‍വഹിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha