ആനക്കൊമ്പ് കച്ചവടം നടത്തുന്നതിനിടെ മൂന്നുപേര്‍ പിടിയിലായി

വയനാട്ടിലെ ബൈപാസില്‍ മൈലാടിപാറ റോഡ് പരിസരത്ത് ആനക്കൊമ്പുകള്‍ കച്ചവടം നടത്തുന്നതിനിടയില്‍ മൂന്ന് പേര്‍ വനം വകുപ്പിന്റെ പിടിയിലായി. പിടിയിലായവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കലന്തന്‍ അബ്‌ദുള്‍ സലാം (46), കാവുമന്ദം സ്വദേശി കളത്തില്‍ റഷീദ് (30), തൃശൂര്‍ സ്വദേശി ഒലവക്കോട് റജീന (44) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെലില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍്-ഫോറസ്റ്റ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ-എറണാകുളം, കല്‍പ്പറ്റ, കോഴിക്കോട് ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് വിഭാഗങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് രണ്ട് ആനക്കൊമ്പുകളും ഒരു ഇന്നോവ കാറും പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha