ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ പിടിയിലായി. പൂപറിക്കാനായി വീട്ടിലെത്തിയ കുട്ടിയെയാണ് പാസ്റ്റര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം വടാട്ടുപാറ പെന്തക്കോസ്തു സഭയിലെ പാസ്റ്ററായ ദേവരാജനാണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈ 27നാണ് സംഭവം നടന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം കുട്ടി അധ്യാപികയോടാണ് വിവരം പറഞ്ഞത്. പൂപറിക്കാനായി വീട്ടിലെത്തിയ കുട്ടിയെ പേന നല്‍കാമെന്നു പറഞ്ഞ് ദേവരാജന്‍ അകത്തേയ്ക്ക് കൂട്ടികൊണ്ടു പോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നു രക്ഷപെട്ട് കുട്ടി വീട്ടിലേക്ക് ഓടിയെങ്കിലും വീട്ടുകാരോട് വിവരം പറഞ്ഞില്ല.
അധ്യാപിക വിവരം അറിഞ്ഞതോടെ പിടിഎയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പ്രശഅനത്തില്‍ ഇടപെട്ടു. പരാതിയെത്തുടര്‍ന്ന് കുട്ടമ്പുഴ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha