മദ്യനയം പുനഃപരിശോധിക്കില്ല, സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ബാറുകള്‍ പൂട്ടുമെന്ന് ചെന്നിത്തല

മദ്യനയം പുനഃപരിശോധിക്കില്ലെന്നും ബാര്‍ ലൈസന്‍സ് റദ്ദു ചെയ്യാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം മദ്യശാലകള്‍ നടത്താന്‍ അനുമതി നല്‍കുന്നതിലുള്ള യുക്‌തി എന്താണെന്നു സുപ്രീം കോടതി ഇന്നലെ സംസ്‌ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ബാറുകള്‍ അടച്ചുപൂട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനില്‍ ആര്‍ . ദവേ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് വിവേചനമാണെന്നും അതുവഴി സര്‍ക്കാര്‍ ഭരണഘചനാ ലംഘനമാണ് നടത്തിയതെന്നും ബാറുടമകള്‍ ഹര്‍ജിയില്‍ പറഞ്ഞു.
അതേസമയം, സംസ്‌ഥാനത്തെ 292 ബാറുകള്‍ക്ക് ഇന്ന് താഴിടാനാണ് സര്‍ക്കാരിന്റെ തീരുമാനം. അധികം വരുന്ന മദ്യം നാളെ തിരിച്ചെടുക്കും. രാത്രി പതിനൊന്ന് മണിയോടെ എല്ലാ ബാറുകളും പൂട്ടണമെന്നാണ് നിര്‍ദേശം. എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ നേരിട്ടെത്തി ബാറുകള്‍ സീല്‍ ചെയ്യും. രാത്രി തന്നെ ബോര്‍ഡും നീക്കണമെന്നും നിര്‍ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha