മനോജ് വധക്കേസ് സിബിഐയ്ക്ക് വിട്ടത് ധൃതിപിടിച്ചല്ല

കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ഷുക്കൂര്‍ വധം സിബിഐയ്ക്ക് വിട്ടെങ്കിലും കേസ് സിബിഐ ഏറ്റെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു.
മനോജ് വധക്കേസ് സിബിഐയ്ക്ക് വിട്ടത് ധൃതി പിടിച്ച തീരുമാനമായെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രതികരിച്ചിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുള്‍ ഷുക്കൂറിന്റെയും ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖറിന്റെയും കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha