Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒരു നവരാത്രി ആഘോഷ ദിനത്തിലായിരുന്നു കത്വ കേസിലെ ദുരൂഹതകള്‍ നീങ്ങി സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയത്; ഈ കേസില്‍ എന്തോ ഒരു അദൃശ്യ ശക്തി ഞങ്ങളുടെ സഹായത്തിനായി കൂടെ ഉണ്ടായിരുന്നു...

17 APRIL 2018 03:02 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നത് ഒരേയൊരു വനിതാ ഉദ്യോഗസ്ഥയായിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ടായ ശ്വേതാംബ്രി ശര്‍മ. ഒരു തെളിവും ഇല്ലായിരുന്ന അവസ്ഥയില്‍ നിന്നും കേസിന് തുമ്പുണ്ടാക്കിയതിനും പ്രതികളെ അറസ്റ്റ് ചെയ്തതിനും അന്വേഷണസംഘം ഏറെ പ്രകീര്‍ത്തിക്കപ്പെടുമ്പോഴും അന്വേഷണകാലത്തെ അനുഭവങ്ങള്‍ കയ്പേറിയതാണെന്നാണ് ശ്വേതാബ്രി ശര്‍മ പറയുന്നത്. ദി ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അവര്‍ നടത്തുന്നത്.

" അതി ക്രൂരമായ പീഡനവും കൊലപാതവും നടത്തിയ പ്രതികളും അവരുടെ ബന്ധുക്കളും സഹായികളും അഭിഭാഷകരും അടക്കം എല്ലാവരും ശ്രമിച്ചത് അന്വേഷണം മുടക്കാനും വഴിതിരിച്ച് വിടാനുമായിരുന്നു. അവര്‍ അവരുടെ പരമാവധി കര്യങ്ങള്‍ ഇതിനായി ചെയ്തുകൊണ്ടേയിരുന്നു. ഇതിനിടയില്‍ ഞങ്ങളെ ഏറെ നിരാശപ്പെടുത്തിയത് ഹിരാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിക്കാനായി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലായിരുന്നു.

ഇയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം അലക്കി ക്ഷേത്രത്തിലെ ചെളി കഴുകി കളഞ്ഞതായും കണ്ടത്തി. എന്നാല്‍ ഇതൊന്നും തന്നെ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചില്ല. കേസിലെ ദുരൂഹതകള്‍ നീങ്ങി സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയത് ഒരു നവരാത്രി ആഘോഷ ദിനത്തിലായിരുന്നു. ഈ കേസില്‍ എന്തോ ഒരു അദൃശ്യ ശക്തി സഹായത്തിനെത്തിയെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. അന്വേഷണത്തില്‍ ദുര്‍ഗാ ദേവിയുടെ അനുഗ്രഹം ഞങ്ങള്‍ക്ക് മേല്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പ്രതികള്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, നമ്മള്‍ എല്ലാം ഒരേ ജാതിയില്‍ പെട്ട ആളുകളാണ്. പ്രതികളാക്കപ്പെട്ടവരും നമ്മുടെ ജാതിയാണ്. ഒരു മസ്ലിമിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ പേരില്‍ സ്വന്തം ജാതിക്കാരായ അവരെ പ്രതികളാക്കരുത് അവരെ സഹായിക്കണമെന്ന തരത്തിലും ബന്ധുക്കളും പ്രതികളുടെ സുഹൃത്തുക്കളും എന്നെ സമീപിച്ചു. ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ എനിക്ക് ഒരു ജാതിയും, ഒരു മതവുമേ ഉള്ളൂ അത് എന്‍റെ പൊലീസ് യൂണിഫോമാണ്, എന്നും ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി.

ഇത്തരം എല്ലാ സ്വാധീന ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍, അവര്‍ ഭീഷണിയുമായി എത്തി. അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരേയും അവര്‍ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തി. പലപ്പോഴും അന്വേഷണസംഘത്തെ പലയിടങ്ങളിലും ഭീഷണി മുഴക്കുന്ന മുദ്രാവാക്യങ്ങളുമായി അവര്‍ തടഞ്ഞു. അവസാനം കോടതിയില്‍ പോലും ഇത്തരം നടപടികള‍ുണ്ടായി. ഇതൊന്നും മുഖവിലയ്ക്കെടുത്തില്ലെങ്കിലും ദുര്‍ഗ ഭക്തരായ പ്രതികള്‍ക്ക് ഇത്തരമൊരു ക്രൂരകൃത്യം എങ്ങനെ ചെയ്തു എന്ന് തെളിയിക്കുന്നതായിരുന്നു വെല്ലുവിളി.

ഈ വെല്ലുവിളിയും ഇല്ലാതാക്കിയത് ദുര്‍ഗാ ദേവിയുടെ അദൃശ്യ ശക്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരോട് ഓരോ ചോദ്യം ചോദിക്കുമ്പോഴും അത് എന്‍റെ മനസില്‍ തോന്നിക്കുകയായിരുന്നു. അന്വേഷണ കാലഘട്ടത്തില്‍ ഉറങ്ങാന്‍ സാധിച്ചിട്ടില്ല, ഭര്‍ത്താവിനൊപ്പവും, കുട്ടികളോടൊപ്പവും സമയം ചെലവഴിച്ചിട്ടില്ല. എല്ലാം ഇതിനായി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളാണ് കോടതിക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ പ്രതികള്‍ രക്ഷപ്പെടില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.- ശ്വേതാബ്രി ശര്‍മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (12 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (19 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (29 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (44 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

Malayali Vartha Recommends