പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗവും നശിക്കുന്നു; സഞ്ചാര യോഗ്യമായ ഒരു പാലത്തിനായി കുടിയേറ്റ ജനതയുടെ കാത്തിരിപ്പ്; ഇടുക്കി ചേലച്ചുവടിന് സമീപം ചുരുളി തോടിന് കുറുകെ പാലം അനുവദിക്കുണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ഭാഗമായ ചേലച്ചുവട് കല്ലിങ്കൽ പടിയിലാണ് കഴിഞ്ഞ അരനൂറ്റാണ്ടായി പാലം വേണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നത് ഇടുക്കി പദ്ധതിക്കാലത്ത് വൈരമണിയിൽ നിന്ന് കുടിയിരുത്തിയവരും മുൻപ് കുടിയേറിയവരും ഉൾപ്പെടെ അൻപതോളം കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. മഴക്കാലമായാൽ പ്രകൃതിക്ഷോഭങ്ങൾ നിത്യസംഭവമാകുന്ന ഈ പ്രദേശത്ത് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗവുമാണ് ഈ പാത.

എന്നാൽ ഇവിടൊരു പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി ഇവർ വർഷങ്ങളായി ബന്ധപ്പെട്ട അധികൃതരെയും ജനപ്രതിനിധികളെയും കണ്ട് ഇവിടുത്തെ പ്രശ്നങ്ങൾ രേഖാമൂലം പരാതിപ്പെടുന്നു എന്നാൽ നാൾ ഇതുവരെയും ആരും ഇക്കാര്യം പരിഗണിച്ചില്ല. തെങ്ങ് തടിയും മരക്കഷണങ്ങളും ഉപയോഗിച്ച് നിർമിക്കുന്ന പാലം മാസങ്ങൾക്കുള്ളിൽ തന്നെ ദ്രവിച്ച് അപകടാവസ്ഥയിലാവും.

ദിവസവും പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മാത്രമല്ല രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിലോ മറ്റ് ഏതെങ്കിലും ആവശ്യങ്ങൾക്കോ ഒരു വാഹനം പോലും എത്തിക്കാൻ ബലവത്തായ പാലം ഇല്ലാത്തതിനാൻ കഴിയുന്നില്ലന്ന് ഇവർ പറയുന്നു.

വർഷങ്ങളായി നാട്ടുകാർ തന്നെയാണ് കൈയ്യിൽ നിന്നും പണം മുടക്കി പാലത്തിന്റെ അറ്റകുറ്റ പണികൾ ചെയ്യുന്നത്. അപകടാവസ്ഥയിലായ പാലത്തിൽ നിന്നും വീണ് അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമാണ്. മഴക്കാലമായാൽ പാലത്തിന്റെ തടിയിൽ പായലും മറ്റും പിടിച്ച് തെന്നൽ ഉണ്ടാകുന്നതിനാൽ വളരെ സാഹസികമായാണ് ആ അവസരങ്ങളിൽ പ്രദേശ വാസികൾ സഞ്ചരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പു കാലത്തും ജനപ്രതിനിധികൾ നൽകുന്ന വാഗ്ദാനങ്ങൾ പിന്നീട് പാഴ് വാക്കുകളാണന്നും, പാലം ലഭിക്കുവാൻ. ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുകയാണന്നും നാട്ടുകാർ മലയാളി വാർത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha























