ഹര്‍ത്താലിനിടെ അക്രമം; പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്നു; നിരവധി പേര്‍ റിമാന്‍ഡില്‍

സോഷ്യല്‍ മീഡിയ വഴി അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും അതിന്റെ മറവില്‍ അക്രമം അഴിച്ച് വിടുകയും ചെയ്ത സംഭവത്തില്‍ ഇരുന്നൂറിലധികം പേര്‍ അറസ്റ്റിലായി. കാസര്‍കോട് നടന്ന അക്രമങ്ങളെ കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തില്‍ 104 പേരെ അറസ്റ്റ് ചെയ്തിരുന്നു. 51 പേരെ റിമാന്‍ഡ് ചെയ്തു. ഹര്‍ത്താലിനോട് അനുബന്ധിച്ച് പാലക്കാട് നിന്ന് 250 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. 92 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വ്യാജ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പങ്കാളികളായ 196 പേരെയാണ് കോഴിക്കോട് ജില്ലയില്‍ അറസ്റ്റ് ചെയ്തത്. സിറ്റിയില്‍ മാത്രം 116 പേരെ പിടികൂടിയിരുന്നു. 102 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. റൂറല്‍ പൊലീസ് 80 പേരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗതം തടസ്സപെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കശ്മീരിലെ കത്വയില്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവിന് നീതി ലഭിക്കാനെന്ന പേരില്‍ വ്യാജ ഹര്‍ത്താല്‍ നടത്തി വ്യാപക ആക്രമണം നടത്തുകയായിരുന്നു. ഹര്‍ത്താലിനിടെ നടന്ന അക്രമസംഭവങ്ങളുടേയും ഭീഷണിപ്പെടുത്തലുകളുടെയും മുദ്രാവാക്യം വിളികളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് മലപ്പും താനൂര്‍,തിരൂര്‍,പരപ്പനങ്ങാടി മേഖലകളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























