ഉറ്റ സുഹൃത്തായ പെണ്‍കുട്ടി ക്ലാസിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായി; ഉപദേശിച്ച പെണ്‍കുട്ടിയെ സുഹൃത്തും കാമുകനും ചേര്‍ന്ന് ഭീഷണിപ്പെടുത്തി; മനംനൊന്ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഉറ്റ സുഹൃത്തുക്കള്‍ തന്നെ ആ പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായി. തൃശൂര്‍ പ്രൊഫിന്‍സ് കോളജിലെ സി.എ. വിദ്യാര്‍ഥിനിയായ പി.ബി.അനഘയാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
തൃശൂര്‍ മണ്ണുത്തി മര്യാദമൂല സ്വദേശിനി അനഘയെ കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അനഘയുടെ ഉറ്റ സുഹൃത്തായ പെണ്‍കുട്ടി ക്ലാസിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതരമത്തില്‍പ്പെട്ട യുവാവുമായുള്ള പ്രണയം ഭാവിയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് അനഘ സഹപാഠിയെ ഉപദേശിച്ചു.
ഇക്കാര്യമറിഞ്ഞ യുവാവ് നിരന്തരം അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. കോളജില്‍ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തി. യുവാവ് വധഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇവയെല്ലാം, അനഘയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha

























