പരാജയഭീതിയില്‍ സി.പി.എം ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ കൊടി തോരണങ്ങളും ഫ്‌ളക്‌സുകളും വ്യാപകമായി നശിപ്പിക്കുന്നെന്ന് കോണ്‍ഗ്രസ്

ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ സാമഗ്രികള് നശിപ്പിച്ചു. സി.പി.എമ്മിന്റെ അറിവോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചതെന്ന് ആക്ഷേപം. വ്യാപകമായി പ്രചരണ ബോര്ഡുകള് നശിപ്പിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ അറിവോടെയാണെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല് കണ്വീനര് എബി കുര്യാക്കോസ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചെങ്ങന്നൂര്‍ അങ്ങാടിക്കല് മുതല് പുത്തന്കാവ് വരെ യു.ഡി.എഫ് സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഫ്‌ളക്‌സുകള്, ബാനറുകള് എന്നിവ കീറി നശിപ്പിക്കുകയും ചെറിയ ബോര്‍ഡുകള്‍ എടുത്തുകൊണ്ട് പോകുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ച കാലമായി പുലിയൂര്‍, ബുധനൂര്‍ എന്നിവിടങ്ങളിലും സമാനമായ സംഭവം നടന്നിരുന്നു. 43000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു.
വ്യാപകമായി യുഡിഎഫ് പ്രചരണ ബോര്ഡുകള് നശിപ്പിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ അറിവോടെയാണെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല് കണ്വീനര് എബി കുര്യാക്കോസ് ആരോപിച്ചു. ഒരാഴ്ച മുമ്പാണ് ഇത്തരം പ്രചരണ സാമഗ്രികള് നശിപ്പിക്കല് ആരംഭിച്ചത്. ആദ്യം പുലിയൂരിലും പിന്നീട് ബുധനൂരിലുമായാണ് ഫ്‌ളക്‌സുകള്‍ നശിപ്പിക്കപ്പെട്ടത് ഓരോ പ്രാവശ്യവും പോലീസില് പരാതി നല്കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ മറ്റു സ്ഥാനാര്ത്ഥികളുടെ പ്രചരണ സാമഗ്രികള് കീറുകയെന്നത് ഞങ്ങളുടെ രീതിയല്ലെന്ന് എല്ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എം.എച്ച്.റഷീദ് പറഞ്ഞു.
https://www.facebook.com/Malayalivartha

























