എസ്എടി യിൽ നിന്നും കാണാതായ യുവതി ഗർഭിണിയല്ല; ഇല്ലാത്ത ഗർഭത്തിന്റെ പേരിൽ ചികിത്സ തേടിയതെന്തിന് ?....ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് എവിടേയ്ക്ക് എന്തിനു പോയി ?......ദുരൂഹതകൾ മറനീങ്ങുന്നില്ല

ദുരൂഹ സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിൽനിന്നും കാണാതായ യുവതി ഗർഭിണിയല്ലെന്നു പോലീസ്. മൂന്നു ദിവസത്തിന് ശേഷം ഇന്ന് കരുനാഗപ്പള്ളിയിൽ നിന്നുമാണ് ഷംനയെ കണ്ടെത്തിയത്. ശേഷം താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് യുവതിക്ക് ഗർഭമില്ലെന്നു മനസ്സിലാക്കാൻ കഴിഞ്ഞത്.
പൂർണ്ണ ഗർഭിണിയെന്ന നിലയ്ക്കാണ് ചൊവ്വാഴ്ച ഷംന ഭർത്താവിനൊപ്പം എസ്എടി ആശുപത്രിയിലെത്തിയത്. എന്നാൽ പ്രസവ തീയ്യതിയിൽ ഗർഭിണിയെ കാണാതായത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് പോലീസും ബന്ധുക്കളും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു ഭലവുമുണ്ടായില്ല. എന്നാൽ ഇടയ്ക്കൊരിക്കൽ താൻ സുരക്ഷിതയാണെന്നു യുവതി ഒരു ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു.
തുടർന്ന് മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ യുവതി ട്രയിനില്‍ യാത്രചെയ്യുന്നതായി സൂചന ലഭിച്ചു. പിന്നീട് വെല്ലൂരിൽ എത്തിയതായും മൊബൈല്‍ ടവര്‍ പരിശോനയിലൂടെ മനസ്സിലായി. അതേസമയം തിരച്ചു കേരളത്തിലേക്കു സഞ്ചരിക്കുന്നതായും സൂചന ലഭിച്ചതോടെ പോലീസ് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കരുനാഗപ്പള്ളിയിൽ വച്ച് ഓട്ടോ ഡ്രൈവർമാർ ഷംനയെ തിരിച്ചറിയുന്നതും വിവരം പോലീസിനെ ധരിപ്പിക്കുന്നതും.
അവശനിലയിലായിരുന്നു ഷംന ഒറ്റയ്ക്കായിരുന്നു. പരിശോധനയിൽ യുവതി ഗർഭിണിയല്ലെന്നു തെളിഞ്ഞിട്ടും ഗർഭിണിയിയെന്ന നിലയിൽ ചികിത്സ തേടാനുള്ള കാരണം ഷംന ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ആശുപത്രിയിൽ നിന്നും ബന്ധുക്കളുടെ കണ്ണ് വെട്ടിച്ച് എവിടേയ്ക്ക് എന്തിനു പോയി എന്നതും ദുരുഹമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha
























