സോഷ്യൽ മീഡിയ ഹർത്താൽ എന്ന പേരിൽ അക്രമം നടത്തിയവർ ഊരാ കുടുക്കിലേക്ക്; കുട്ടിയുടെ പേര് പരസ്യപ്പെടുത്തിയതിന് പോസ്കോ നിയമ പ്രകാരവും കേസ്

സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ ആക്രമം നടത്തിയവർക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് 405 പേരാണ് അറസ്റ്റിലായത്. ഇതില്‍ 115 പേരെ റിമാന്‍ഡു ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയതിനാണ് പ്രതികള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കൂടി കേസ് ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലേക്കാര്‍ഡുകളേന്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്.
വാഹനങ്ങളേയും വഴിയാത്രക്കാരേയും ആക്രമിച്ച സംഭവത്തിലും സ്ഥാപനങ്ങള്‍ കൊളളയടിച്ച കേസിലുമായി അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രതികള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കൂടി കേസെടുക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha
























