ഓട്ടോ-ടാക്‌സി നിരക്കില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

സംസ്ഥാനത്തെ ഓട്ടോറിക്ഷകളുടെയും ടാക്‌സി കാറുകളുടെയും നിരക്ക് പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാവും നിരക്ക് വര്‍ധനയെന്ന് അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ വ്യാഴാഴ്‌ച തിരുവനന്തപുരം ജില്ലയില്‍ ഒഴികെ പണിമുടക്ക് നടത്തിയിരുന്നു. തിരുവനന്തപുരത്ത് ഇന്ന് പണിമുടക്ക് നടക്കുകയാണ്. ഓണംവാരാഘോഷത്തിന്റെ സമാപന ചടങ്ങുകളെ തുടര്‍ന്നാണ് വ്യാഴാഴ്‌ച തിരുവനന്തപുരം ജില്ലയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയത്.
റിപ്പോര്‍ട്ട് അനുസരിച്ച് ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 20 രൂപയാക്കും. സാദാ ടാക്‌സി കാറുകളുടെ മിനിമം നിരക്ക് 100 രൂപയില്‍ നിന്ന് 200 രൂപയായിട്ടാണു വര്‍ധിക്കുക. ഓട്ടോറിക്ഷയില്‍ മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയാണ്. എന്നാല്‍ അതു കഴിഞ്ഞു കിലോമീറ്ററിന് ഇപ്പോള്‍ 10 രൂപയായിരുന്നതു 11 രൂപയാകും. സാദാ ടാക്‌സിക്കു കിലോമീറ്ററിനു നിലവിലുള്ള ഒന്‍പതു രൂപ 10 രൂപയാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha