Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലിഗയുടെ മരണത്തിൽ സർവത്ര ദുരൂഹത; വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന പോലീസിന്റെ പ്രചാരണം പൊളിച്ചടുക്കി ലിഗയുടെ ബന്ധുക്കൾ...

23 APRIL 2018 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

ലീഗയുടെ മരണവുമായി ബന്ധപ്പെട്ടുയരുന്ന നിരവധി അഭ്യുഹങ്ങളുടെയും നിഗമനകളുടെയും അടിസ്ഥാനത്തിൽ പത്രസമ്മേളനം നടത്തി ലീഗയുടെ സഹോദരി എലിസ. പോലീസ് സംശയിക്കന്നതു പോലെ നാട്ടിന്‍ പുറത്തു കാണുന്ന വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാമെന്ന വാദം ഞാന്‍ തള്ളികളയുന്നു. ലീഗയെ കാണാതായ കോവളം ബീച്ചില്‍ നിന്നും നടന്നെത്താവുന്ന ദൂരം മാത്രമുള്ള ഇവിടെ മുമ്പും സമാനമായ ദുരൂഹ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞു.

ലീഗയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരം പോലീസിന് നല്‍കിയതാണ്. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റ് ലീഗയുടേതല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ആവശ്യത്തിന് പണം കൈയ്യിലില്ലാതിരുന്ന ലീഗ പുതിയ ജാക്കറ്റ് വാങ്ങിയതാകാമെന്ന് അനുമാനത്തെ ഞാന്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. കാണാതായ സമയത്ത് ലീഗ ധരിച്ചിരുന്ന ചപ്പല്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ലീഗയെ തിരിച്ചറിയാനുള്ള പ്രധാന തെളിവായ മുന്‍വശത്തെ പല്ലുകള്‍ കാണാനില്ല. ഇതു കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ലീഗയെ കാണാതായ സംഭവത്തിലുണ്ടായ ഇഴച്ചില്‍ ഇനി ഒരു മിസ്സിംഗ് കേസിലും ഉണ്ടാകരുതെന്നും കോട്ടയത്തെ ജസ്‌ന എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും സമാനസ്ഥിതി വിശേഷമാണുണ്ടായതെന്നും ആ കുട്ടിയുടെ പിതാവില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി ഇത് ആവര്‍ത്തിക്കാനിടയാകരുത്. ഈ പോരാട്ടത്തില്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ഞാന്‍ തേടുന്നു. ലീഗയെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം ആ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചെന്ന് ഉറപ്പു വരുത്തുമെന്നും എലിസ പത്രസമ്മേളനത്തിൽ വ്യക്തമാക്കുന്നു.


കോവളത്തെത്തിയ ലിഗ സ്‌ക്രൊമേന ആരും കാണാതെ എങ്ങനെ ചെന്തിലാക്കരിയില്‍ എത്തി എന്ന സംശയം ഇല്‍സിയെ വലയ്ക്കുകയാണ്. തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് എലിസ പറയുന്നു. ലൈംഗിക പീഡനത്തിന് ശേഷം തന്റെ സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് എലിസ സംശയിക്കുന്നു. ലിഗയുടെ കയ്യില്‍ പണമുണ്ടാകാനുള്ള സാധ്യത കൊലയാളിക്ക് മുമ്ബില്‍ ഇല്ല.

അതുകൊണ്ട് മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാന്‍ ഒരു സാധ്യതയുമില്ല. റേപ്പ് തന്നെയാണെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും തീരുന്നതുവരെ കേരളത്തിലുണ്ടാകും. അതുവരെ നാട്ടിലേക്ക് പോകില്ല. സത്യാവസ്ഥ എന്തെന്ന് അറിയേണ്ടതുണ്ട്. ലിഗയെ കാണാതായ നാള്‍ മുതല്‍ വളരെ മോശമായ രീതിയിലാണ് കേരള പൊലീസിന്റെ ഇടപെടല്‍. യാതൊരു ഗൗരവവുമില്ലാതെയാണ് അവര്‍ പരാതിയെ പരിഗണിച്ചത്-എലിസ പറയുന്നു.

ആദ്യത്തെ 24 മണിക്കൂര്‍ പ്രധാനമാണെന്ന കാര്യം പോലും കണക്കിലെടുത്തില്ല. ലിഗയുടെ മാനസികാവസ്ഥ സംബന്ധിച്ച്‌ എല്ലാം പറഞ്ഞിട്ടും പൊലീസിന് മനസിലായില്ല. തുടര്‍ന്ന് മൂന്നോ നാലോ ദിവസത്തിന് ശേഷം മാധ്യമങ്ങളെ കാണുകയും പരാതികള്‍ നല്‍കുകയും ചെയ്തപ്പോഴുണ്ടായ സമ്മര്‍ദം വന്നപ്പോള്‍ മാത്രമാണ് പൊലീസ് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങിയത്. ജോനാഥന്‍ ഇപ്പോള്‍ സുഹൃത്തുക്കളുമായി ആലോചിച്ച്‌ തുടര്‍ നടപടികള്‍ എന്തൊക്കെ കൈക്കൊള്ളണമെന്ന് തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്.

രാവിലെ കോവളത്തേക്ക് വന്നതാണ് ലിഗ. അവിടെ വച്ച്‌ ആരുടെയെങ്കിലും കയ്യില്‍പ്പെട്ടതായിരിക്കാം. അവളുടെ കയ്യില്‍ പണമുണ്ടായില്ല, തിരിച്ചുവരാന്‍ പോലും. അപ്പോള്‍ ആരുടെയെങ്കിലും സഹായം തേടുകയോ അവര്‍ കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാകാം. അല്ലാതെ ലിഗയ്ക്ക് ആരെയും ബന്ധമില്ല ഇവിടെ. അവള്‍ ആരെയും തേടിവന്നതുമല്ല. ബീച്ചിനെക്കുറിച്ച്‌ കേട്ടറിഞ്ഞ് കോവളത്ത് എത്തിയതാകാനേ സാധ്യതയുള്ളൂയെന്നും എലിസ പറയുന്നു. ലിഗയ്ക്ക് കേരളത്തെ അത്രയധികം ഇഷ്ടമായിരുന്നുവെന്നും എലിസ പറയുന്നു.


ലീഗയുടേത് എന്നു കരുതുന്ന മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. മരണ കാരണം കൊലപാതകമല്ല എന്നാണു പ്രാഥമിക നിഗമനം. ഐ ജി മനോജ് എബ്രാഹത്തിന്റ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത് കണ്ടല്‍ കാട്ടില്‍ നിന്നു ലഭിച്ച മൃതദേഹത്തിന്റെ ശരീരത്തിലോ ആന്തരീക അവയവങ്ങള്‍ക്കോ പരിക്കുകള്‍ ഇല്ല. മുറിവുകളോ പോറലുകളോ ഉള്ളതായി കണ്ടെത്തിട്ടില്ല.

മൃതദേഹം ജീര്‍ണ്ണിച്ചതു കൊണ്ടാകാം തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത് എന്നു പോലീസ് കരുതുന്നു.  വിഷം ഉള്ളില്‍ ചെന്നതാകാം മരണ കാരണം എന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. മൃതദേഹം ലഭിച്ച കോവളത്തെ കണ്ടല്‍ കാടിന്റെ പരിസരത്തു നിന്ന് അസ്വഭാവികമായി ഒന്നു കണ്ടെത്തിട്ടില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ക്കു കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകു. ഇനി ആന്തരീകാവയവങ്ങളുടെ പരിശോധന ഫലവും ലഭിക്കാനുണ്ട്. എന്നാല്‍ ലീഗയുടെ അന്വേഷണത്തില്‍ വീഴ്ചയണ്ട് എന്നും ഉന്നത തല അന്വേഷണം വേണം എന്നും സഹോദരി എലിസ ആവശ്യപ്പെടുന്നു.

ആദ്യം മുതല്‍ക്കേ തന്നെ സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് ലിഗയെ കണ്ടെത്താന്‍ നടത്തിയ അന്വേഷണം ഊര്‍ജിതമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ സഹായത്തോടെ സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടാന്‍ ലിഗയുടെ കുടുംബത്തിന് കഴിഞ്ഞത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അന്വേഷണ സംഘം രൂപികരിച്ചെങ്കിലും ഫലം കണ്ടില്ല.

ലിഗയെ കാണാതായ മാര്‍ച്ച് 14 ശേഷം ലിഗയെ 15 ന് അടിമലതുറയില്‍ വെച്ച് കണ്ടതായി പറയുന്നു. ദുരൂഹ സാഹചര്യത്തില്‍ ലിഗയെ പോലെ തോന്നിക്കുന്ന വിദേശ വനിതയെ ഒരു ഓട്ടോറിക്ഷ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ ഫ്രഡി എന്ന യുവാവ് വിവരം വിഴിഞ്ഞം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് ഇത് പോലീസ് കാര്യമായി എടുത്തില്ല.

ഇത് പോലീസ് സ്റ്റേഷനിലെത്തിയ ലിഗയുടെ കുടുംബത്തോട് വിഴിഞ്ഞം സി.ഐ പറഞ്ഞിരുന്നുയെന്ന് അറിയുന്നു. കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത ശേഷമാണ് പോലീസ് അന്വേഷണത്തിന് ഇറങ്ങിയതെന്ന് ആരോപണമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഫ്രഡിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ഒരു തുമ്പും ഇല്ലാതെ പോലീസ് അടിമലതുറ മേഖലയില്‍ തിരച്ചില്‍ നടത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് കോവളത്തെ കടകളില്‍ ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പോലും പോലീസ് പരിശോധിക്കുന്നത്. ലിഗയുടെ മൃതദേഹം കിടന്ന പൂനം തുരുത്തിന് സമീപത്ത് വരെ ഷാഡോ പോലീസ് സംഘങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും പൂനം തുരുത്തിലേക്ക് പോയില്ല.


ലിഗയുടെ പത്രസമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ...

ലിഗയുടെ മരണം; സമഗ്ര അന്വേഷണം വേണം: ഇല്‍സി

ലീഗയുടെ മരണത്തില്‍ താന്‍ ഉന്നയിച്ച അസ്വാഭാവികതയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്ന് ലിഗയുടെ സഹോദരി ഇല്‍സി പത്രസമ്മേളനത്തില്‍ പറഞ്ഞു. ''ഈ സാഹചര്യത്തിലാണ് മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം താന്‍ ഉന്നയിച്ചത്. അത്തരമൊരു അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഇന്നലെ വൈകിട്ടോടെ ഉത്തരവിട്ടതായുള്ള വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങളിലൂടെയും മറ്റും ഇല്‍സി അറിയുകയുണ്ടായി. ഈ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.''

ഇല്‍സി പറഞ്ഞു. ''ലീഗയെ കാണാതായ സംഭവത്തില്‍ ഉണ്ടായ നിരുത്തരവാദപരമായ സമീപനം ഈ കേസില്‍ ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. എത്രയും പെട്ടന്ന് ഈ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ദുരൂഹതകള്‍ നീക്കണമെന്നും ഈ അവസരത്തില്‍ ഇല്‍സി ആവശ്യപ്പെടുന്നു.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ളവ പുറത്തു വന്നതിനു ശേഷം, മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങളില്‍ എന്തു തീരുമാനം കൈക്കൊള്ളണമെന്നു തീരുമാനിക്കും. മരണം ആത്മഹത്യ എന്ന വിധിയെഴുത്തിലേക്കാണ് നീങ്ങുന്നതെങ്കില്‍ റീ പോസ്റ്റ്മാര്‍ട്ടത്തിന് ആവശ്യപ്പെടും. മൃതദേഹം ലാറ്റ്‌വിയയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ലീഗയ്ക്കു നേരിട്ട ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ച വാശി ഒന്നു മാത്രമാണ് ഇല്‍സി ഇത്തരമൊരു പോരാട്ടത്തിന് ഒരുങ്ങുന്നത്.

ലീഗയെ കാണാതായ അന്നു തന്നെ കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ അവളെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു എന്ന് ഇപ്പോഴും ഇല്‍സി ഉറച്ചു വിശ്വസിക്കുന്നു. ലീഗയുടെ മൃതദേഹത്തിന് 30 ദിവസത്തിലധികം പഴക്കമുണ്ടെന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ , ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിനു മുമ്പു തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം.

ഈ സാഹചര്യത്തില്‍ മരണവുമായി ബന്ധപ്പെട്ട് തന്റെ സംശയങ്ങള്‍ ദുരീകരിക്കുന്നതു വരെ താന്‍ പോരാട്ടം തുടരും. ഈ വിഷയത്തില്‍ എംബസിയുടെയും, ലാറ്റ്‌വിയന്‍ ഗവണ്‍മെന്റിന്റെയും സഹായം താന്‍ ഉറപ്പാക്കിയിട്ടുണ്ട്. ലീഗയുടേത് ആത്മഹത്യയല്ല കൊലപാതകം തന്നെയാണ് എന്നതിലേക്ക് എന്നെ നയിച്ച സംശയങ്ങള്‍ ഇവയൊക്കെയാണ്. കോവളം ബീച്ചിനെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്ത എന്റെ സഹോദരി, അവിടെ നിന്നും 6 കിലോമീറ്റര്‍ മാറിയുള്ള, ഇത്തരമൊരു പ്രദേശത്ത് എങ്ങനെ എത്തിപ്പെട്ടു. ഈ സ്ഥലത്തെപ്പറ്റി വ്യക്തമായി അറിയാവുന്ന ഒരാളുടെ സഹായം ലഭിക്കാതെ ഒരു വിദേശിക്കോ, പുറത്തു നിന്നുള്ള ഒരാള്‍ക്കോ ഇവിടേക്ക് എത്തിപ്പെടാന്‍ സാധിക്കില്ല എന്നത് പകല്‍പോലെ വ്യക്തമാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി വരുന്ന എന്റെ സഹോദരി എങ്ങനെ ഇവിടേക്ക് എത്തിച്ചേര്‍ന്നു. പ്രദേശവാസികളുമായി താന്‍ നടത്തിയ സംഭാഷണത്തില്‍ ഇത് സാമൂഹ്യവിരുദ്ധരുടെയും, ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും മറ്റും സ്ഥിരം കേന്ദ്രമാണിതെന്ന് അറിയാനിടയായി. പകല്‍ സമയത്തു പോലും പ്രദേശവാസികള്‍ എത്താന്‍ മടിക്കുന്ന ഇവിടേയ്ക്ക് ലീഗ ഒറ്റയ്ക്ക് ഒരിക്കലും എത്തില്ല എന്നുള്ള വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. മറ്റാരെക്കാളും ലീഗയെ തനിക്കു നന്നായറിയാം. ആത്മഹത്യ ചെയ്യാനായി അത്തരമൊരു സ്ഥലത്ത് എത്തപ്പെടില്ല എന്നത് തീര്‍ച്ചയാണ്.

പോലീസ് സംശയിക്കുന്നതുപോലെ നാട്ടിന്‍പുറത്തു കാണുന്ന ഒരു വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തതാകമെന്ന വാദവും ഞാന്‍ തള്ളിക്കളയുന്നു. ലീഗയെ കാണാതായ കോവളം ബീച്ചില്‍ നിന്നും നടന്നെത്താവുന്ന ദൂരം മാത്രമുള്ള ഇവിടെ മുമ്പും സമാന രീതിയിലുള്ള ദുരൂഹമരണങ്ങള്‍ സംഭവിച്ചുണ്ടെന്ന് അറിഞ്ഞു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പ്രദേശം എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും സംശയം ഉയരുകയാണ്. ലീഗയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരം ഞാന്‍ പോലീസിന് നല്‍കിയതാണ്. എന്നാല്‍ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലീഗയുടേതല്ല എന്ന് ഇല്‍സി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

ആവശ്യത്തിനു പണം പോലും കൈയ്യിലില്ലാതെ പോയ ലീഗ, ഈ ജാക്കറ്റ് പുതിയതായി വാങ്ങിയതാകാമെന്ന അനുമാനത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. കാണാതായ സമയത്ത് ലീഗ ധരിച്ചിരുന്ന ചപ്പല്‍ ഈ മൃതദേഹത്തിലുണ്ടായിരുന്നില്ല. ലീഗയെ തിരിച്ചറിയാനുള്ള പ്രധാന തെളിവുകളിലൊന്നായ മുന്‍വശത്തെ പല്ലുകളും കാണ്‍മാനില്ല.മൃതദേഹം കാണപ്പെട്ട രീതിയും സംശയം ഉയര്‍ത്തുന്നു. ഇതടക്കമുള്ള എല്ലാ സംശയങ്ങളും എത്രയും വേഗം ദുരീകരിക്കണമെന്നാണ് ഇല്‍സിയുടെ ആവശ്യം. ലീഗയെ കാണാതായ സംഭവത്തിലുണ്ടായ ഇഴച്ചില്‍ ഇക്കാര്യത്തില്‍ ഉണ്ടാവരുത്. ഇനി ഒരു മിസ്സിങ്ങ് കേസിലും ഇത്തരമൊരും അലംഭാവം ഉണ്ടാകരുതെന്ന് മാത്രമാണ് ഇല്‍സിയുടെ ആവശ്യം. കോട്ടയത്ത് കാണാതായ ജെസ്‌ന എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും സമാന സ്ഥിതിവിശേമാണ് ഉണ്ടായതെന്ന് ഈ കുട്ടിയുടെ പിതാവില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി ഇത് ആവര്‍ത്തിക്കാനിടയാകരുത്.

ഈ പോരാട്ടത്തില്‍ മാധ്യമങ്ങളുടെയും, പൊതുജനങ്ങളുടെയും, പിന്തുണയും താന്‍ തേടുന്നു. ലീഗയെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം ആ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചെന്ന് ഉറപ്പു വരുത്തും. അവരുടെ മാതാപിതാക്കളുമായി സംസാരിച്ച് പഠന ചിലവുകള്‍ക്കും മറ്റുമായി പണം ബാങ്കില്‍ നിക്ഷേപിക്കുമെന്നും ഈ അവസരത്തില്‍ താന്‍ അറിയിക്കുന്നു
                                                                                                                  ഇല്‍സി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (16 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (18 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (26 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (6 hours ago)

Malayali Vartha Recommends