കതിരൂര്‍ മനോജ് വധത്തില്‍ വിക്രമനെ കീഴടക്കിയതാര്?

ആര്‍ എസ്‌എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉന്നതങ്ങളില്‍ നീക്കം. സര്‍ക്കാര്‍ തലത്തിലുള്ള പ്രമുഖരുടെയും ഒരു വിഭാഗം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് അട്ടിമറി നീക്കം സജീവമായത്.
അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രധാന പ്രതി വിക്രമന്‍ കീഴടങ്ങിയത് ഇതിന്റെ ഭാഗമാണ്. പ്രതി കീഴടങ്ങിയ സ്ഥിതിക്ക് സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലാതാകും. ടി.പി കേസിലും ഇതു തന്നെയാണ് സംഭവിച്ചത്. പ്രതി കീഴടങ്ങിയതിനാല്‍ പോലീസ് കേസന്വേഷണം അവസാനിപ്പിക്കും. ഗൂഢാലോചന മാത്രമായിരിക്കും പിന്നീട് അന്വേഷിക്കാനുണ്ടാവുക. ഒരു കേസില്‍ ഗൂഢാലോചന മാത്രമായി അന്വേഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് സിബിഐ പലവട്ടം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മനോജ് വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യമായിരിക്കും ബിജെപി മുന്നോട്ടു വയ്‌ക്കുക. കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാരായതിനാല്‍ ഇതിന് കഴിയും. മനോജ് വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുകയാണെങ്കില്‍ റ്റി.പി കേസിലെ ഗൂഢാലോചനയും അന്വേഷിക്കേണ്ടി വരും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍ക്കാരിന്റെ കൂടി ഗൂഢാലോചനയുടെ ഫലമായിട്ടാണ് ടി.പി കേസ് അന്വേഷിക്കാതിരുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും തമ്മിലുളള പടല പിണക്കവും ടി.പി കേസ് പൊളിഞ്ഞതിനു പിന്നിലുണ്ടായിരുന്നു.
കണ്ണൂരിലെ ഒരു വിഭാഗം പോലീസുകാര്‍ സിപിഎമ്മിനെ അകമഴിഞ്ഞ് സഹായിക്കുന്നവരാണ്. വിക്രമന്‍ കീഴടങ്ങാതിരുന്നാല്‍ അന്വേഷണം സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെ തിരിയുമെന്ന വിവരം പോലീസുകാര്‍ സിപിഎം നേതാക്കളെ അറിയിച്ചതായാണ് സൂചന. ചില പ്രമുഖ നേതാക്കള്‍ ഇടപെട്ടാണ് വിക്രമനെ സ്റ്റേഷനിലെത്തിച്ചത്. സിപിഎമ്മിന്റെ സംരക്ഷണത്തിലാണ് സ്റ്റേഷനിലെത്തുന്നതുവരെയും വിക്രമന്‍ കഴിഞ്ഞിരുന്നത്.
ആഭ്യന്തര മന്ത്രിക്കെതിരെ ബിജെപി രംഗത്തു വന്നു കഴിഞ്ഞു. സിബിഐ അന്വേഷണം അട്ടിമറിക്കുന്നിനുവേണ്ടി സര്‍ക്കാര്‍ ഒരുക്കിയ പുക മറയാണ് വിക്രമന്റെ കീഴടങ്ങലെന്ന് ബിജെപി ആരോപിച്ചു. ഏതായാലും സിപിഎമ്മിന് സമാധാനിക്കാനായില്ല കാരണം സംസ്ഥാന സര്‍ക്കാര്‍ പുറം തിരിഞ്ഞ് നിന്നാലും മനോജ് വധത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha