ഇരുപത്തഞ്ചുകാരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി; ഫ്രീക്കൻ കറങ്ങി നടന്നത് രണ്ട് കുട്ടികളുടെ അമ്മയുമായി: ചുരം ഇറങ്ങിയ കമിതാക്കൾക്ക് കിട്ടിയതോ എട്ടിന്റെ പണി...

വാഹന പരിശോധനയ്ക്കിടെ പോലീസിനെ വട്ടംകറക്കിയ വീട്ടമ്മയും കാമുകനും പിടിയില്‍. ഇരുപത്തിയഞ്ചുകാരന്റെ കൂടെ മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ വയനാട് കറക്കത്തിനിടയിലാണ് എട്ടിന്റെ പണി കിട്ടിയത്. വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്താതെ സിനിമാ സ്‌റ്റൈലില്‍ കാമുകിയുമായി പോലീസിനെ വട്ടം ചുറ്റിക്കുന്നതിനിടയിലായിരുന്നു ചുരം ഇറങ്ങിയതോടെ പോലീസ് ഇരുവരെയും പൊക്കിയത്.
കാര്‍ നിര്‍ത്താതെപോയതോടെ പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ 3.30 ഓടെ പോലീസ് കമിതാക്കളെ പിടികൂടുകയായിരുന്നു. പറവൂരിലെ സ്വകാര്യ ബസ് ക്ലീനറായ 25 കാരനും പാണപ്പുഴയിലെ വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ 33 കാരിയുമാണ് പിടിയിലായത്.
ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് യുവതി. ഭര്‍ത്താവിന്റെ അമ്മയും യുവതിയും മക്കളും മാത്രമായി വേറെ വീട്ടിലാണ് താമസിക്കുന്നത് ഇതിനിടയിലാണ് യുവാവുമായി യാത്ര പോയത്. യുവാവിന്റെ സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. മടക്കയാത്രയില്‍ കാറില്‍ ഇന്ധനമടിക്കാനായി പയ്യന്നൂര്‍ പെരുമ്ബയിലെത്തിയ ഇവരെകണ്ട് പോലീസ് കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.
https://www.facebook.com/Malayalivartha

























