കെട്ടിട നിര്‍മ്മാണത്തിനിടെ നഗരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍, മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി

കെട്ടിട നിര്‍മാണത്തിനിടെ നഗരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തു മണിയോടെ ആനി ഹാള്‍ റോഡില്‍ കോര്‍പറേഷന്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ബംഗാള്‍ സ്വദേശി രാജേഷ് റോയ് (22), ദീപക് റോയ് (22) എന്നിവരെ മറ്റ് തൊഴിലാളികളും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റൊരാളെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച റാം മോഹന്‍ റോഡില്‍ സ്‌റ്റേഡിയം ജങ്ഷനു സമീപമുണ്ടായ അപകടത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. റാം മോഹന്‍ റോഡില്‍ സ്‌റ്റേഡിയം ജങ്ഷനു സമീപം 10 നിലകളുള്ള ഷോപ്പിങ് കം റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് നിര്‍മിക്കുന്ന സ്ഥലത്താണ് വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്.
25 അടിയിലേറെ താഴ്ചയില്‍ മണ്ണെടുത്ത് ലിഫ്റ്റിന്റെ ഭാഗത്ത് കോണ്‍ക്രീറ്റ് പണിക്കായി പലകയടിച്ച് കമ്പി കെട്ടവെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ ബിഹാര്‍ ബേഗുസെറായി ജില്ലയിലെ ജബ്ബാര്‍ (35), കിസ്മത്ത് (30) എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് നാല് തൊഴിലാളികളെ മറ്റു തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ നരഹത്യ കുറ്റം ചുമത്തി കസബ പൊലീസും ദുരന്തനിവാരണ അതോറിറ്റിയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം നടന്നുവരികയാണ് പുതിയ മണ്ണിടിച്ചില്‍ ഇന്നുണ്ടായത്.
https://www.facebook.com/Malayalivartha
























