വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിക്കാം; പാവങ്ങളാണോ പോക്ക്!

വന്‍കിടജുവലറികളെയും വന്‍കിട സ്ഥാപനങ്ങളെയും ഇഷ്ടാനുസരണം നികുതിവെട്ടിപ്പിന് അനുവദിക്കുന്ന സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു. വന്‍കിടക്കാര്‍ നികുതി വെട്ടിക്കുമ്പോള്‍ ഓശാന പാടുകയും പാവങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിന് വന്‍തോതില്‍ നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി ജനവികാരം ഇളക്കിവിടും.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 1556 കോടിയുടെ രൂപീകരിച്ച സമാഹരണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക വര്‍ഷം പകുതിയായപ്പോള്‍ വീണ്ടും രണ്ടായിരം കോടിയുടെ വിഭവസമാഹരണം പ്രഖ്യാപിച്ചു. ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വാനോളം പുകഴ്ത്താനുള്ള മലയാളമനോരമ പോലും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ധനമന്ത്രാലയത്തെ നയിക്കുന്നവര്‍ പോലും ജനാധിപത്യവിരുദ്ധമായ പ്രവണതയെ കുറിച്ച് സംസാരിക്കുന്നു പോലുമില്ല. നിയമസഭയുടെ അംഗീകാരമില്ലാതെ വെറുമൊരു ഓര്‍ഡിനന്‍സിലൂടെയാണ് അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് നികുതി വര്‍ദ്ധനവ് കൊണ്ടു വന്നിരിക്കുന്നത്.
അതേസമയം കിട്ടാകടങ്ങള്‍ പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് നിഷ്‌പ്രയാസം സാധിക്കുകയായിരുന്നു. കേരളത്തില്‍ ഏകദേശം 4000 കോടിയുടെ നികുതിവെട്ടിപ്പാണ് പ്രതിമാസം നടക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലി നല്‍കി ആര്‍ക്കും ചരക്ക് കടത്താം. ഡോ.തോമസ് ഐസക് മന്ത്രിയായിരുന്ന കാലത്ത് ചെക്ക് പോസ്റ്ററുകളില്‍ ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്ന് ക്യാമറകള്‍ എവിടെയാണെന്നു പോലും ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല.
ചെക്ക് പോസ്റ്റ് നിയമനങ്ങളില്‍ രാഷ്ട്രീയവും കൈക്കൂലിയും ആവോളമുണ്ട്. ഇടതുസഹയാത്രികരായ ഉദ്യോഗസ്ഥര്‍ നികുതി പിരിവില്‍ താത്പര്യം കാണിക്കുന്നില്ലെന്ന കാര്യം നേരത്തെ തന്നെ മലയാളിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഏതു സര്‍ക്കാരിനെയും അട്ടിമറിക്കാം എന്നതാണ് ഇന്നത്തെ അവസ്ഥ.
മന്ത്രിമാരുടെ ശമ്പളത്തില്‍ 20% കുറവു വരുത്തിയാല്‍ സംസ്ഥാനത്ത് വരുമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നത് തരൂരിന്റെ പരിഷ്‌ക്കാരമാണ്. മന്ത്രിമാരെല്ലാം വിചാരിച്ചാല്‍ അവരവരുടെ വകുപ്പില്‍ നിന്നും വരുമാനം കൊണ്ടു വരും. എന്നാല്‍ സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ വന്‍കിടക്കാരില്‍ നിന്നും കൈക്കൂലി വാങ്ങി മന്ത്രിമാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ എന്തു ചെയ്യും!
കേരളത്തിലെ വന്‍കിട സ്ഥാപനങ്ങളുടെയെല്ലാം മുതലാളിമാര്‍ കോണ്‍ഗ്രസുകാരാണ്. ഇതില്‍ ഒരു ജ്വല്ലറി-തുണിക്കട ഉടമ ഒരു സര്‍വകലാശാലയില്‍ സിന്റിക്കേറ്റംഗവുമാണ്. ഇതാണ് സ്ഥിതിയെന്നിരിക്കെ ആരാണ് നികുതി പിരിവില്‍ താത്പര്യം കാണിക്കുക?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha