കോടതിക്കുള്ളില്‍ മൊബൈലില്‍ സംസാരിച്ച എസ്‌ഐ അറസ്‌റ്റില്‍

കോടതിക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച എസ്‌ഐയെ അറസ്‌റ്റ് ചെയ്‌തു. ഹരിപ്പാട് എസ്‌ഐ എം.കെ. രാജേഷിനെയാണ് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് മുഹമ്മദ് റൈസ് അറസ്‌റ്റ് ചെയ്‌തത്.
ഒരു കേസില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നുഎസ്‌ഐ. മൊബൈലിലേക്കു വിളി വന്നപ്പോള്‍ മജിസ്‌ട്രേറ്റ് കാണാതിരിക്കാന്‍ തൊപ്പി കൊണ്ടു ഫോണ്‍ മറച്ചു വച്ച് സംസാരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട മജിസ്‌ട്രേറ്റ് ഉടനെ തന്നെ മൊബൈലില്‍ സംസാരിച്ച ആളെ പിടിക്കാന്‍ നിര്‍ദേശം നല്‍കി. ഒരു പൊലീസുകാരന്‍ എസ്‌ഐയെ മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിച്ചപ്പോള്‍ എസ്‌ഐയെ അറസ്‌റ്റ് ചെയ്‌തതായി കോടതി അറിയിച്ചു.
ഉച്ചക്കു കോടതി പിരിഞ്ഞപ്പോള്‍ ഉച്ചകഴിഞ്ഞു വീണ്ടും വിളിക്കുമെന്ന് കോടതി ഓര്‍മിപ്പിച്ചു. എസ്‌ഐ സ്‌ഥലം വിടാതെ നോക്കണമെന്നു പൊലീസിനു നിര്‍ദേശം നല്‍കുകയും ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha