സി.ദിവാകരനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കും

സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് സി.ദിവാകരന്‍ എം.എല്‍.എയെ ഒഴിവാക്കും. തിരുവനന്തപുരം ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേശീയ കൗണ്‍സില്‍ എടുക്കുന്ന ഏത് തീരുമാനവും താന്‍ അംഗീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ദിവാകരന്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനമെങ്കില്‍ അതും അംഗീകരിക്കും. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായി ബെനറ്റിനെ നിശ്ചയിച്ചത് കൂട്ടായ തീരുമാനാണെന്നും ദിവാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
സീറ്റ് വിവാദത്തെ തുടര്‍ന്ന് ദിവാകരനെതിരെ സംസ്ഥാന നേതൃത്വം അച്ചടക്ക നടപടി എടുത്തിരുന്നു. അതില്‍ പ്രതിഷേധിച്ച് ദിവാകരന്‍ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ദിവാകരന്‍ അടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സമിതി എടുത്ത അച്ചടക്ക നടപടി കഴിഞ്ഞ മാസം ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി പരിഗണിച്ചെങ്കിലും കൂടുതല്‍ ചര്‍ച്ച ചെയ്യാനായി മാറ്റി വയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha