Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം... സംസ്ഥാന വിഹിതമായി 34.34 കോടി രൂപ; മാതൃസഹായ പദ്ധതിയുമായി ആരോഗ്യവകുപ്പ്

12 MAY 2018 03:42 PM IST
മലയാളി വാര്‍ത്ത

മാതൃസഹായ പദ്ധതിയില്‍ സംസ്ഥാന വിഹിതമായ 34,33,72,000 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവിലും പ്രസവാനന്തരവും അവര്‍ക്കുണ്ടാകുന്ന വേതനനഷ്ടം ഭാഗികമായി നികത്തുക എന്ന ലക്ഷ്യത്തോടെയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മെച്ചപ്പെട്ട ആരാഗ്യം പ്രദാനം ചെയ്യുന്നതിനും വേണ്ടി ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 5,000 രൂപ ധനസഹായം നല്‍കുന്നു. കേരളത്തില്‍ ഈ പദ്ധതി പ്രകാരം 4578 ഗുണഭോക്താക്കള്‍ക്ക് 19.79 ലക്ഷം രൂപയാണ് അനുവദിച്ചത്. 01.01.2017-നോ അതിനുശേഷമോ ഗര്‍ഭിണികളായവര്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് 5000 രൂപ നല്‍കുന്നത്. ഈ തുക മൂന്ന് ഗഡുക്കളായി ആധാര്‍ ലിങ്ക്ഡ് അക്കൗണ്ടിലയ്ക്ക് നേരിട്ടാണ് നിക്ഷപിക്കുന്നത്.

ഒന്നാം ഗഡുവായി ആയിരം രൂപയാണ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്യുകയും എം.സി.പി. കാര്‍ഡില്‍ രേഖപ്പെടുത്തുകയും വേണം. ഗര്‍ഭാവസ്ഥ 6 മാസവും ഒരു എ.എന്‍.സി.യെങ്കിലും കഴിഞ്ഞ വര്‍ക്കാണ് രണ്ടാം ഗഡുവായി 2,000 രൂപ നല്‍കുന്നത്. മൂന്നാം ഗഡുവായി 2,000 രൂപയാണ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിരിക്കണം. കുട്ടിക്ക് ആദ്യഘട്ട പ്രതിരോധ മരുന്നുകളായ ബി.സി.ജി., ഒ.പി.വി., ഡി.പി.റ്റി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ നല്‍കിയിരിക്കണം. എം.സി.പി. കാര്‍ഡില്‍ രേഖപ്പെടുത്തലുകള്‍ അനിവാര്യവുമാണ്.

ആശുപത്രിയിലെ പ്രസവത്തിന് ജെ.എസ്.വൈ. പദ്ധതി പ്രകാരം ഒരു ഗര്‍ഭിണിക്ക് 1000 രൂപയ്ക്ക് അര്‍ഹതയുണ്ട്. ആയതിനാല്‍ ആകെ 6,000 രൂപ ധനസഹായം ലഭിക്കുന്നു.

മറ്റേതെങ്കിലും പദ്ധതി പ്രകാരം മെറ്റേണിറ്റി ബെനിഫിറ്റ് ലഭിക്കുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഒഴികെ മറ്റെല്ലാ ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ധനസഹായത്തിന് അര്‍ഹതയുണ്ട്. അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായത്തിന് അര്‍ഹതയുണ്ട്.

പി.എം.എം.വി.വൈ. പദ്ധതി പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതിക്കായി 60:40 എന്ന അനുപാതത്തിലാണ് തുക വകയിരുത്തുന്നത്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 40% തുകയായ 34.34 കോടി രൂപയാണ് നടപ്പ് വര്‍ഷത്തെ വിഹിതത്തില്‍ നിന്നും അനുവദിച്ച് ഉത്തരവായത്. 1.42 ലക്ഷം അമ്മമാര്‍ക്കാണ് ഈ പദ്ധതി പ്രകാരം ആദ്യ ഘട്ടത്തില്‍ പ്രയോജനം ലഭിക്കുന്നത്.

പാലക്കാട് ജില്ലയില്‍ മാത്രം നടപ്പാക്കിയിരുന്ന മാതൃത്വ ധനസഹായ പദ്ധതിയായ ഐ.ജി.എം.എസ്.വൈ. പ്രകാരം രണ്ട് തുല്യ ഗഡുക്കളായി 6,000 രൂപയാണ് ധനസഹായം അനുവദിച്ചിരുന്നത്. 31.12.2016-ഓടുകൂടി ഇത് നിര്‍ത്തലാക്കുകയും ഈ പദ്ധതിയില്‍ ഒന്നാം ഗഡുവായി 3,000 രൂപ ലഭിച്ച ഗുണഭോക്താവിന് പി.എം.എം.വി.വൈ. പ്രകാരം മൂന്നാം ഗഡുവിന് മാത്രം നിബന്ധനകള്‍ക്ക് വിധേയമായി അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഈ പദ്ധതി പ്രകാരം 01.01.2017ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുകയും ധനസഹായം ലഭ്യമാകാത്തതുമായ ഗുണഭോക്താക്കള്‍ക്ക് പി.എം.എം.വി.വൈ.ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends