ചെങ്ങന്നൂരിൽ ഇടത് മുന്നണിക്ക് തലവേദനയാകുന്നത് പോലീസ്; വരാപ്പുഴ കസ്റ്റഡി മരണവും പൊലീസിന് തിരിച്ചടിയാകും

ചെങ്ങന്നൂരില്‍ ഇടതുമുന്നണിക്ക് തലവേദനയാകുന്നത് പോലീസ്. ഫസല്‍ വദക്കേസും ശ്രീജിത്തിന്റെ കസ്റ്റഡിമരണവും പോലീസ് അസോസിയേഷന്റെ രക്തസാക്ഷി അനുസ്മരണവുമൊക്കെ പോലീസിനേയും ഒപ്പം ഇടത് മുന്നണിയേയും പ്രതിരോധത്തിലാക്കുകയാണ് ഫസല്‍ വധക്കേസില്‍ അന്വേഷണം സിപിഎം നേതാക്കളിലേക്ക് തിരിഞ്ഞപ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലുണ്ടായി എന്ന ആരോപണം പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്.
ഒപ്പം തന്നെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സര്‍ക്കാര്‍ തന്നെ പ്രതിക്കൂട്ടിലായിരിക്കുന്ന സാഹചര്യവും പ്രതിപക്ഷം സമര്‍ദ്ദമായി തന്നെ ചെങ്ങന്നൂരിലെ പ്രചരണത്തിനുപയോഗിക്കുന്നുണ്ട്. വരാപ്പുഴയിലെ കസ്റ്റഡിമരണത്തില്‍ ആലുവ റൂറല്‍ എസ് പി ആയിരുന്ന എവി ജോര്‍ജിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും സിപിഎം നേതൃത്വത്തിന് സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടെയാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തം.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമധാനനില തകര്‍ന്നിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശക്തമായി തന്നെ ചെങ്ങന്നൂരില്‍ സിപിഎം നെതിരായ രാഷ്ട്രീയ ആരോപണമാകും.പോലീസ് സ്‌റ്റേഷനുകളെ പാര്‍ട്ടിക്കാര്‍ ഭരിക്കുന്നെന്ന പ്രതിപക്ഷ ആരോപണവും ശരിവെയ്ക്കുന്നതാണ് ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തല്‍. ചെങ്ങന്നൂരില്‍ പോലീസിനെതിരായ ആരോപണങ്ങള്‍ മറികടന്ന് വേണം വിജയം നേടാനെന്ന് സിപിഎം നേതാക്കളും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് ഈ വിഷയത്തില്‍ ഇടത് നേതാക്കളുടെ പ്രതികരണവും...
https://www.facebook.com/Malayalivartha

























