സ്വര്‍ണ്ണപണിശാല ഉടമസ്ഥനിട്ട് പണിഞ്ഞ് ബംഗാള്‍ സ്വദേശികള്‍ മുങ്ങി; കൂടെക്കൊണ്ടുപോയത് കട്ടിങ്ങിനായി കൊടുത്തയച്ച ഒരു കിലോയിലേറെ സ്വര്‍ണവുമായി

തൃശൂരിലെ പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടത്തു സ്വര്‍ണ്ണപണിശാല ഉടമസ്ഥന്‍ കട്ടിങ്ങിനായി കൊടുത്തയച്ച സ്വര്‍ണ്ണവുമായുമായി ബംഗാള്‍ സ്വദേശികളായ ജോലിക്കാര്‍ മുങ്ങിയാതായി റിപ്പോർട്ടുകൾ. അമ്മാടത്തു സ്വര്‍ണ്ണപണി നടത്തുന്ന കണ്ണെത്തു വര്‍ഗീസിന്റെ മകന്‍ സാബു (42)വിന്റെ സ്വര്‍ണ്ണവുമായാണ് പണിക്കാരായ ബംഗാള്‍ ഹൗറ സ്വദേശികള്‍ അമീര്‍, അഫ്സല്‍ എന്നിവര്‍ നാടുവിട്ടത്.
1 കിലോ 200 ഗ്രാം സ്വര്‍ണം കൊണ്ട് പോയിട്ടുണ്ടെന്ന് സാബു പറയുന്നു. വെള്ളിയാഴ്ച രാത്രി കട്ടിങ്ങിനായി ഇവരുടെ കൈയില്‍ കൊടുത്തയച്ച സ്വര്‍ണ്ണ ചെയിനുകള്‍ ശനിയാഴ്ച പുലര്‍ച്ചെ കടയില്‍ നിന്നും തിരികെ വാങ്ങി നാട് വിടുകയായിരുന്നു. ചേര്‍പ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























