സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല... ഡാറ്റാ സെന്റര്‍ കേസില്‍ വിഎസ് അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ

ഡാറ്റാ സെന്റര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ. ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ സര്‍ക്കാരിന് നഷ്‌ടമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് സി.ബി.ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇടപാടില്‍ അഴിമതി നടന്നിട്ടില്ല. റിലയന്‍സിന് നേട്ടമുണ്ടായിട്ടില്ലെന്നും സി.ബി.ഐ വ്യക്‌തമാക്കി. ദല്ലാള്‍ നന്ദകുമാറിന് പണം ലഭിച്ചതും ഡാറ്റാ സെന്റര്‍ ഇടപാടും തമ്മില്‍ ബന്ധമില്ല.
സ്‌റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ അഴിമതി നടന്നതായി ആരോപിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജിയുടെ അടിസ്‌ഥാനത്തില്‍ എടുത്ത കേസാണ് സി.ബി.ഐ അവസാനിപ്പിക്കുന്നത്. 2007 മുതല്‍ നന്ദകുമാറിന് വിവിധ ഘട്ടങ്ങളിലായി കോടികള്‍ ലഭിച്ചു. എന്നാല്‍ ഇതിന് ഡാറ്റാ സെന്റര്‍ ഇടപാടുമായി ബന്ധമില്ലെന്ന് സി.ബി.ഐ വ്യക്‌തമാക്കി.
ഇടനിലക്കാരന്‍ നന്ദകുമാറിനെ സി.ബി.ഐ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശിക്കുന്നു. നന്ദകുമകര്‍ തട്ടിപ്പുകാരനാണെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. നന്ദകുമാര്‍ റിലയന്‍സ് ഉദ്യോഗസ്‌ഥര്‍ക്കൊപ്പം വി.എസിനെ കണ്ടിരുന്നതായും റിപ്പോര്‍ട്ട് വ്യക്‌തമാക്കി. നന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകിയെത്തി. റിലയന്‍സും ഉപസ്‌ഥാപനങ്ങളുമാണ് നന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.
2005 മുതല്‍ സ്‌റ്റേറ്റ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് സിഡാക്ക്-ടി.സി.എസിനായിരുന്നു. 2008 ഏപ്രില്‍ 28ന് നടത്തിപ്പ് കരാറിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2009ല്‍ ടെന്‍ഡര്‍ റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 12ന് അവസാനിക്കാനിരിക്കെ റിലയന്‍സിന് വേണ്ടി അന്ന് മുഖ്യമന്ത്രി ആയിരുന്ന വി.എസിന്റെ നിര്‍ദ്ദേശ പ്രകാരം തീയതി നീട്ടിയെന്നും ഇടപാടിന് നന്ദകുമാര്‍ ഇടനിലക്കാരനായിരുന്നുവെന്നുമാണ് കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha