കസ്റ്റമറിനെ കണ്ണടച്ചിരുത്തി ബ്യൂട്ടീഷൻ മുങ്ങി; കണ്ണുതുറന്ന് നോക്കിയപ്പോൾ മേൽക്കൂരയും ഇല്ല, ബ്യൂട്ടീഷനും ഇല്ല !!

ബ്യൂട്ടിപാര്‍ലറില്‍ യുവതി സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മുഖത്ത് തേച്ചിരിക്കവെയാണ് ശക്തമായ കാറ്റില്‍ കടയുടെ മേല്‍ക്കൂര പറന്നു പോയത്. സ്വന്തം ജീവനാണ് വലുത് എന്നു മനസിലാക്കിയ ബ്യൂട്ടീഷന്‍ സംഭവം കണ്ട ഉടനെ വെളിയിലേക്കിറങ്ങി ഓടി. മുന്നിലിരുന്ന കസ്റ്റമറുടെ കാര്യമൊന്നും ചിന്തിക്കാനുള്ള നേരം ബ്യൂട്ടീഷനില്ലായിരുന്നു. കണ്ണടച്ചിരുന്നതിനാല്‍ ഇതൊന്നും അറിയാതെ യുവതി അവിടെ തന്നെ കിടന്നു. കാറ്റില്‍ മേല്‍ക്കൂര പറന്നതോ, കാറ്റും മഴയും ഉണ്ടായയോ ഒന്നും യുവതി അറിഞ്ഞില്ല.
ഒടുവില്‍ കുറേ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതെ വന്നതോടെയാണ് യുവതി കണ്ണു തുറന്നു നോക്കുന്നത്. ഇതോടെ അകത്തു കുടുങ്ങിയെന്ന് മനസ്സിലാക്കിയ യുവതി ഭര്‍ത്താവിനെ വിളിച്ചു വരുത്തിയാണ് ബ്യൂട്ടിപാര്‍ലറില്‍ നിന്നും പുറത്തിറങ്ങിയത്. കോട്ടയം കുമരകത്ത് ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം നടന്നത്.
https://www.facebook.com/Malayalivartha

























