സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാരവാഹിത്വം: മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ മതസാമുദായിക സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കരുതെന്ന ഉത്തരവില്‍ പ്രതിഷേധം അറിയിക്കാനായിരുന്നു നേതാക്കളെത്തിയത്. ഇന്നു രാവിലെ കോഴിക്കോട് ഗസ്‌റ്റ് ഹൗസിലാണ് നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിനൊപ്പം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.പി അബ്‌ദുള്ളക്കോയ മഅദനി എന്നിവരാണ് ഗസ്‌റ്റ് ഹൗസിലെത്തിയത്.
കൂടിക്കാഴ്‌ചയ്‌ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി വെള്ളക്കരവും ഭൂനികുതിയും വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടിനോട് പ്രതികരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha