ബാബുവിന്റെ ഉയിരെടുത്ത ശേഷം പുതുജീവിതത്തിലേക്ക് തയ്യാറെടുത്ത് താലികെട്ടുന്നതിന് തൊട്ട് മുൻപ് ജെറിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം

പള്ളൂരില്‍ സിപിഐഎം നേതാവ് കണ്ണിപൊയില്‍ ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പള്ളൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവാഹത്തിന് തൊട്ട് മുൻപാണ് ജെറിനെ കസ്റ്റഡിയിലെടുത്ത്. ഇതോടെ ജെറിൻ സുരേഷിന്‍റെ വിവാഹം മുടങ്ങി. സ്റ്റേഷന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് മാഹി പൊലീസിന്റെ കസ്റ്റഡിയിലുള്ളത് .ജെറിന്റെ വിവാഹമായിരുന്നു ഇന്ന്. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണ തുടരുകയാണ്. ഇരട്ടക്കൊലപാതകത്തിലെ ആദ്യ അറസ്റ്റാണ് ജെറിന്റേത്.
https://www.facebook.com/Malayalivartha


























