സിപിഎമ്മിന്റെ നികുതി നിഷേധ സമരത്തിനെതിരെ സുധീരന്‍

സിപിഎമ്മിന്റെ നികുതി നിഷേധ സമരത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. സിപിഎമ്മിന്റെ സമരം കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് മുഖം തിരിക്കാനാണ്. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.
നികുതി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഉത്തരവാദിത്തമുള്ള പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. വ്യവസ്ഥാപിത ഭരണകൂടത്തെ സിപിഎം വെല്ലുവിളിക്കുകയാണ്. വെള്ളക്കരം കൂട്ടിയതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരും കെപിസിസിയും ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha