ബാറുകളുടെ നിലവാര പരിശോധന തുടരേണ്ട : ഹൈക്കോതി

നിലവാരമില്ലാത്തതിന്റെ പേരില്‍ അച്ചുപൂട്ടിയ 418 ബാറുകളുടെ നിലവാര പരിശോധന തുടരണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളി.
മദ്യനയം നിയമമായ സാഹചര്യത്തിലാണ് ഇക്കാര്യം അപ്രസക്‌തമാകുന്നതെന്നും ഭാവിയില്‍ ബാര്‍ ലൈസന്‍സ് പുതുക്കേണ്ടതായി വന്നാല്‍ കോടതി നടപടി അതിനു തടസമാവില്ലെന്നും വിധിയില്‍ വ്യക്‌തമാക്കി.
മദ്യനയം പ്രഖ്യാപിച്ചതിനാല്‍ പരിശോധന പ്രസക്‌തമല്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായാണ് കോടതി നടപടി. 106 ബാറുകളുടെ നിലവാരപരിശോധന പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
സുപ്രീംകൊടതിയുടെ നിര്‍ദ്ദേശ പ്രകാരം സിംഗിള്‍ ബഞ്ചില്‍ സേ് പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുന്‍പായിരുന്നു അടച്ചുപൂട്ടിയ 418 ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha