സംസ്ഥാനത്ത് ഒക്‌റ്റോബര്‍ 15വരെ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം

സര്‍ക്കാര്‍ ചെലവുകളില്‍ ഒക്‌റ്റോബര്‍ 15 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധനവകുപ്പിന്റെ തീരുമാനം. ഏറ്റവും അത്യാവശ്യമായ ചെലവുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വകുപ്പ് തലവന്‍മാരോട് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ഇനി മുതല്‍ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമെ ട്രഷറികളില്‍ നിന്ന് പണം ലഭ്യമാകൂ.
സാമ്പത്തിക അച്ചടക്കം പാലിക്കുക, ചെലവു ചുരുക്കുക, എന്നീ നടപടികളുടെ ഭാഗമായാണ് ഒക്‌റ്റോബര്‍ 15 വരെ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ഈ ഉത്തരവ് പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്‌റ്റോബര്‍ 15വരെ പ്രതീക്ഷിക്കുന്ന അത്യാവശ്യ ചെലവുകള്‍ വകുപ്പ് തലവന്‍മാര്‍ രേഖാമൂലം അറിയിക്കണം. ഇതിനു ധനവകുപ്പിന്റെ അനുമതി ലഭിച്ച ശേഷം ബന്ധപ്പെട്ട ട്രഷറികളെ അറിയിക്കും.ധനവകുപ്പ് അനുവദിച്ച തുക മാത്രമെ ട്രഷറിയില്‍ നിന്ന് പാസാകുകയുള്ളൂ. ശമ്പളം, ദൈനംദിന ചെലവുകള്‍ എന്നിവയെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha