മംഗള്‍യാന്‍ ദൗത്യം വിജയകരമാകാന്‍ പഴവങ്ങാടി ഗണപതിക്ക് പ്രത്യേകപൂജ

മംഗള്‍യാന്‍ സുരക്ഷിതവും വിജയകരവുമായി ദൗത്യം പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ക് പ്രത്യേക പൂജ ചെയ്യും. ഫ്രണ്ട്‌സ് ഓഫ് ട്രിവാന്‍ഡ്രം എന്ന സാംസ്‌ക്കാരിക സംഘടനയാണ് മംഗള്‍യാന്റെ വിജയത്തിന് വേണ്ടി ഗണപതിക്ക് പൂജ നേര്‍ന്നത്.
ഗണപതി പൂജ തടസങ്ങള്‍ നീക്കി വിജയം നല്‍കുമെന്ന് ഹിന്ദുമത വിശ്വാസമാണ്. മംഗള്‍യാന്‍ ദൗത്യത്തിലെ നിര്‍ണായക ദിവസമായ സെപ്റ്റംബര്‍ 24ന് രാവിലെ നാളികേരം, താമരപ്പൂവ്, കരിമ്പ്, ഉണ്ണിയപ്പം തുടങ്ങി വിഘ്‌നേശ്വരന് പ്രിയമുള്ള വസ്തുക്കള്‍ കാഴ്ചവച്ച് പൂജ നടത്തുമെന്ന് ഫ്രണ്ട്‌സ് ഓഫ് ട്രിവാന്‍ഡ്രം അധികൃതര്‍.
ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പൂജയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും പ്രത്യേക പൂജയില്‍ പങ്കെടുക്കുമെന്ന് സംഘടന വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha