സിങ്കം വന്നതോടെ കറണ്ടു കട്ട പുലികള്‍ കാടു കയറുന്നു... വൈദ്യൂതി മോഷ്‌ടിച്ച മുത്തൂറ്റ് സ്‌കൈ ഷെഫിന് ഒരു കോടി പിഴ, ഫ്ളാറ്റ് ഉടമയ്‌ക്ക് ആറര ലക്ഷം പിഴ

ഋഷിരാജ് സിംഗ് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം തലവനായതോടെ വൈദ്യുതി മോഷ്ടിച്ച പുലികള്‍ പിടിയിലായി തുടങ്ങി. വൈദ്യൂതി മോഷ്‌ടിച്ച മുത്തൂറ്റ് സ്‌കൈ ഷെഫിന് ഒരു കോടി രൂപ പിഴയിട്ടു. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം പിടിച്ചത്. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശോധനയില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദ്യുതി മോഷണം പിടികൂടിയിരുന്നു.
കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക കണക്ഷനില്‍ നിന്ന് വാണിജ്യാവശ്യത്തിന് വൈദ്യുതി എടുത്ത ഫ്‌ളാറ്റ് ഉടമയ്‌ക്ക് ആറര ലക്ഷം രൂപ പിഴ ചുമത്തി. ലക്കിടിയിലെ ഒരു പാര്‍പ്പിട സമുച്ചയത്തിലേക്ക് വീട്ടാവശ്യത്തിന് എന്ന പേരില്‍ കണക്ഷന്‍ എടുത്ത 12 ഫ്‌ലാറ്റുകള്‍ റിസോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട്, വയനാട് ജില്ലകളിലും സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha