മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത മദ്യവിമുക്ത സമൂഹത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുധീരന്‍

മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത മദ്യവിമുക്ത സമൂഹം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സുധീരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുന്നതിന് ശ്രീനാരായണ സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ എണ്‍പത്തിയേഴാമത് മഹാസമാധി ദിനാചരണത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സുധീരന്‍.
ശ്രീനാരയണ ഗുരു ആഹ്വാനം ചെയ്ത മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് പരിപൂര്‍ണമായ പിന്തുണ ഉണ്ടാവാണം, പ്രത്യേകിച്ച് ശ്രീനാരായണ സമൂഹത്തിന്റെ ഭാഗത്ത് നിന്ന്. മദ്യനയം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നയമല്ല. മദ്യനയം വിജയിപ്പിക്കേണ്ടത് പൊതുജനമാണെന്നും സുധീരന്‍ പറഞ്ഞു.
പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിത നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha